Chapter Title : ശ്രുതി ലയം 1 [വിനയൻ]
പെട്ടെന്നുള്ള ദേഷ്യത്തിൽ അങ്ങനെ ഒക്കെ പറഞ്ഞ് പോയതാണ് ....... ഞാൻ അറിയുന്ന പോലെ അച്ഛനെ ആർക്കും അറിയില്ല , എനിക്ക് നല്ല ഉറപ്പുണ്ട് , ഒരു പക്ഷെ ഞാൻ ഇല്ലെങ്കിലും ഒരു ദിവസം മോൾടെ അടുത്തേക്ക് അച്ഛൻ വരും .......... നെറുകയിൽ കൈ വച്ചു അനുഗ്രഹിച്ച് നിറകണ്ണുകളോടെ ഇരുവരെയും സരസ്വതി അമ്മ യാത്രയാക്കി ........ കണ്ണിൽ നിന്ന് മറയുന്നവരെ അവരെ തന്നെ നോക്കി നിന്ന സരസ്വതി അമ്മ തന്റെ ഇടതു കയ്യിൽ പിടിച്ച സെറ്റ് സാരിയുടെ മുന്താണി പിടിച്ചു തന്റെ നയനങ്ങളിൽ പൊടിഞ്ഞു നിന്ന അശ്രു കണങ്ങളെ അമർത്തി തുടച്ചു കൊണ്ട് തിരിഞ്ഞു വീട്ടിലേക്ക് നടന്നു ............. ................ ഇരുപത്തേഴ് വർഷം മുൻപ് ആണ് ഒരു ദരിദ്ര കുടുംബത്തിൽ പിറന്ന ചെറിയ കർഷകൻ ആയിരുന്ന കുട്ടൻ പിളള സരസ്വതി അമ്മയുമായി ഇഷ്ടതിൽ ആകുന്നത് ...... സരസ്വതി അമ്മയുടെ വീട്ടിൽ ചെന്ന് പെണ്ണ് ചൊതിക്കാനുള്ള യോഗ്യത വാസ്തവത്തിൽ കുട്ടൻ പിളളയുടെ കുടും ബത്തിന് അന്ന് ഇല്ലായിരുന്നു ........ പക്ഷെ സരസ്വതി അമ്മയുടെ കടുത്ത നിർബന്ധം കാരണം വീട്ടുകാർക്ക് സരസ്വതി അമ്മയെ കുട്ടൻ പിള്ള ക്ക് വിവാഹം കഴിച്ച് കൊടുക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു ......... വിവാഹ ശേഷം കുട്ടൻ പിളളക്ക് സരസ്വതി അമ്മയുടെ തറവാടുമായി അധികം അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല ....... നല്ല അധ്വാനി യായിരുന്ന കുട്ടൻ പിള്ളക്ക് അധികം കൃഷി സ്ഥലം ഒന്നും ഉണ്ടായിരുന്നില്ല ........ എങ്കിലും ഉള്ള സ്ഥലത്ത് സരസ്വതി അമ്മയുമായി ചേർന്ന് നല്ലരീതിയിൽ കൃഷി ചെയ്തു നല്ല വരുമാനം ഉണ്ടാക്കി ........ ഇതിനിടയിൽ ആണ് അവർക്ക് ഒരു മകൻ ജനിക്കുന്നതും കുട്ടൻ പിള്ളക്ക് പോലീസിൽ ജോലി കിട്ടുന്നതും ..... അജയന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവനെ കൊണ്ട് കഴിയുന്ന തരത്തിൽ കൃഷി കാര്യങ്ങളിൽ അവൻ അവരെ നല്ല പോലെ സഹായിച്ചിരുന്നു ....... അച്ഛനെ അല്പം പെടിയോടെയാണ് അവൻ കണ്ടിരുന്നത് അമ്മയോടാണ് അവൻ എല്ലാ കര്യങ്ങളും പറഞ്ഞിരുന്നത് ........ പ്ലസ് ടൂ കഴിഞ്ഞ് അവൻ I T I യിൽ പോയി തുടങ്ങിയ പ്പോഴാണ് അജയൻ ശ്രുതിയെ കാണുന്നതും അവർ തമ്മിൽ ഇഷ്ടം ആകുന്നതും ......... I T I പഠനം പൂർത്തിയായ ശേഷം ആണ് അവൻ അമ്മയുടെ അനുവാദ ത്തോടെ ശ്രുതിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നത് .......... പത്തു മണിയോടെ മഞ്ഞ പാറയിലെ അമ്മയുടെ തറവാട്ടിൽ എത്തിയ
💬 Comments
View all comments