0%

Chapter Title : ശ്രുതി ലയം 1 [വിനയൻ]

Author : വിനയൻ Read All Parts 1.8K

തന്നെ പടി ഇറങ്ങാം ...... എല്ലാ രെക്ഷകർ ത്താക്കളെയും പോലെ ഞാനും വല്യ പ്രതീക്ഷയോടെയാണ് എന്‍റെ മകനെ വളർത്തിയത് ....... ഒരു സുപ്രഭാതത്തിൽ അവൻ ഏതെങ്കിലും ഒരു കൂത്തിച്ചിയുടെ കയ്യും പിടിച്ചു ഇവിടെ കേറി വന്ന് അവളുമായി അഴിഞ്ഞാടാമന്ന് കരുതിയെങ്കിൽ നീ ഒന്നോർത്തോ സരസ്വതി അതിവിടെ നടക്കില്ല ....... അരിഞ്ഞു കളയും ഞാൻ പറഞ്ഞേക്കാം ....... കലി പൂണ്ട കുട്ടൻപിള്ള നിന്ന് വിറക്കുക യായിരുന്നു , ശ്രുതിയുടെ മുഖത്തേക്ക് നോക്കിയാണ് അയാൾ അത് പറഞ്ഞത് ,.... അത് കേട്ട അവളുടെ മുഖം വിളറി വെളുത്തു പോയി ....... അവളെ സമാധാനിപ്പിക്കാൻ വേണ്ടി സരസ്വതി അമ്മ പറഞ്ഞു ,..... മോള് ഇതൊന്നും കേട്ട് വിഷമിക്കണ്ട അച്ഛൻ ഒരു പാവം ആണ് ഈ കാണിക്കുന്ന ദേഷ്യം മാത്രേ ഉള്ളൂ കുറച്ചു ദിവസം കഴിയുമ്പോൾ ഒക്കെ ശെരിയാകും ........ അപോൾ അജയൻ ഇടപെട്ടു , ഇല്ല മ്മെ !..... അച്ഛൻ നല്ല ദേഷ്യത്തിലാ , ഇപ്പോ ഴൊന്നും അടങ്ങുമെന്ന് തോന്നുന്നില്ല ....... ഞാൻ ഇവളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകുവാ , എന്നെ മാത്രം വിശ്വസിച്ച് ഉറ്റവരെ വിട്ട് ഇറങ്ങി വന്നതാ ശ്രുതി ....... എനിക്ക് ഇവളെ സംരേക്ഷിച്ചെ മതിയാകൂ ഈ പിടിവാശി ക്കാരൻ ആയ അച്ഛന്റെ മകൻ തന്നെ യാണ് ഞാനും എന്ത് വന്നാലും ഞങ്ങൾ ജീവിക്കും അമ്മെ ........ , എന്ന് പറഞ്ഞു അവൻ ശ്രുതിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി തന്റെ ഇടതു തോളിൽ തൂക്കി ശ്രുതിയുടെ കൈ പിടിച്ചു പോകാനായി അവൻ ഗേറ്റിനു പുറത്തേക്ക് ഇറങ്ങി .........

💬 Comments

View all comments