Chapter Title : ശ്രുതി ലയം 13 [വിനയൻ]
അവളുടെ വീട്ടിലേക്ക് പോയി ...........
കവലയിലെ ഉടനെ ബസ്സ് കിട്ടിയത് കൊണ്ട് ശാന്ത വേഗം വീട്ടിൽ എത്തി സാരി അഴിച്ചിട്ട് ഒരു കള്ളി മുണ്ട് ഉടുത്ത് രണ്ടാം മുണ്ടായി ഒരു തോർ ത്തും മാറത്തിട്ട് അവൾ അടുക്കളയിലെ പിൻ വാതി ൽ തുറന്നു .......... ആൾ വാസം ഇല്ലാത്ത തിനാൽ വീടിനു ചുറ്റും പുല്ലും കളകളും ധാരാളം വളർന്നിരു ന്നു ........
അകത്തു നിന്ന് തൂമ്പ എടുത്ത് ശാന്ത അതൊ ക്കെ ചെത്തി പറക്കുമ്പോൾ ആണ് പുഴയിലെ ഇരു വരമ്പുകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് കൈതക ൾ ക്കിടയിളൂടെ താൽകാലികമായി തെങ്ങും കഴു ങ്ങും കൂട്ടി കെട്ടി ഉണ്ടാക്കിയ പാലത്തിലൂടെ ഒരാൾ തൻ്റെ വീടിന് അടുത്തേക്ക് നടന്നു വരുന്നത് ശാന്ത ശ്രദ്ധിച്ചത് ........... അവളുടെ അടുത്തേക്ക് നടന്നു അടുക്കുന്ന അയാളെ കണ്ട് ശാന്തയുടെ ഉള്ള് ഒന്ന് കാളി അവൾ അറിയാതെ തൻ്റെ നെഞ്ചിൽ കൈ വച്ചു കൊണ്ട് പറഞ്ഞു പോയി
"എൻ്റെ രാജേട്ടൻ "...........
അപ്പോഴാണ് ശ്രുതിയെ വീട്ടിൽ വിട്ട് അജയൻ സൈറ്റിലേക്ക് പോയത് ........... അകത്തേക്ക് വന്ന ശ്രുതി ഉമ്മറത്ത് ആരെയും കാണാത്തതിനാൽ അവൾ അകത്തേക്ക് വന്നു ശാന്ത കരഞ്ഞു കൊണ്ട് ആരോടോ സംസാരിക്കുന്നത് ശ്രദ്ധിച്ച ശ്രുതി ഒച്ചയുണ്ടാക്കാതെ നടന്ന് തുറന്നു വച്ച അടുക്കളയുടെ വാതിലിനു പിന്നിൽ മറഞ്ഞു നിന്നു ..........
തുറന്നു വച്ച വാതിലിൻ്റെ വിടവിലൂടെ പുറത്തേക്ക് നോക്കിയ ശ്രുതി പുറത്ത് നിൽക്കുന്ന ആലെ കണ്ട് ആദ്യം ഒന്ന് ഞെട്ടി ......... അവളുടെ മനസ്സിൽ സംശയങ്ങൾ ഓരോന്നായി ഉടലെടുത്തു ഈ ചേട്ടൻ എന്തിനാ ഇവിടെ
💬 Comments
View all comments