Chapter Title : ശ്രുതി ലയം 18 [വിനയൻ]
ഒന്നിച്ചു പിന്നെ ഒരു മാസത്തോളം ഒരു കോൺണ്ടാ ക്ടും ഉണ്ടായിരുന്നില്ല തമ്മിൽ കാണാനും കഴിഞ്ഞില്ല ഒരു ദിവസം അവൾക്ക് അഖിലേഷിൻ്റെ ഒരു മെസ്സേജ് വന്നു " ഞാൻ നാളെ വിദേശത്തേക്ക് ട്രെയിനിങ്ങിന് പോകുന്നു "........ അതിനു ശേഷം അവൾക്ക് അവനെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല എല്ലാ അർഥത്തിലും അവൾക്ക് അതൊരു നഷ്ടം തന്നെ ആയിരുന്നു .........
പറഞ്ഞ സമയത്ത് തന്നെ അജയൻ സിന്ധു വിൻ്റെ വീട്ടിലെ പണി തുടങ്ങി , പണി തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ ഇലക്ട്രിക്കൽ ഒഴികെ മറ്റ് പണികൾ എല്ലാം തീർത്ത് കഴിഞ്ഞിരുന്നു ......... ഇടക്ക് ഒരു ഞായറാഴ്ച ദിവസം ഒൻപത് മണിയോ ടെ അജയൻ ശ്രുതി യെയും കൂട്ടി സിന്ധുവിൻ്റെ വീട്ടിലേക്ക് വന്നു ............ അപ്രതീക്ഷിതമായി അവരെ കണ്ട സന്തോഷത്തിൽ സിന്ധു ശ്രുതിയുടെ കയ്യിൽ നിന്ന് മോളെ എടുത്തു കൊണ്ട് അജയനോ ട് ചൊതിച്ചു ..........
ഇപ്പോഴെങ്കിലും ഇവരെ ഒന്ന് ഇങ്ങോട്ട് കൊണ്ടു വരാൻ അജയന് തോന്നിയല്ലോ , ഇന്നും വരാൻ ക ഴിയും എന്ന് തോന്നിയതു അല്ല ചേച്ചി . ഇന്നലെ നൈറ്റ് വർക്ക് കഴിഞ്ഞു പുലർച്ചെ ആണ് എത്തിയത് .......
അജയൻ ഇരിക്ക് ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞ് സിന്ധു ശ്രുതി യെയും കൂട്ടി അടുക്കളയിലേ ക്ക് പോയി ....... ഇടതു കയ്യിൽ മോളെ പിടിച്ച് ചുമലിൽ ചേർത്ത് കൊണ്ട് സിന്ധു ചായ കൂട്ടുന്നത് കണ്ട ശ്രുതി പറഞ്ഞു ! മോളെ ഇങ്ങ്ങ് താ ചേച്ചി അവള് അല്പം കുസൃതിയാ " ചേച്ചിയോ " ? മുറക്ക്
💬 Comments
View all comments