0%

Chapter Title : ശ്രുതി ലയം 2 [വിനയൻ]

Author : വിനയൻ Read All Parts 1.5K

സഹായവും അവൾക് വേണ്ടി ചെയ്തു കൊടുക്കുന്നുണ്ട് .........
കുറച്ചു കൊഞ്ചിച്ച് വളർത്തിയത് കൊണ്ട് ആകണം അതിന്റെ എല്ലാ കുരുത്ത കേടുകളും ഉണ്ട് കയ്യിൽ ........
ശാന്തമ്മ രാവിലെ എട്ട് മണിക്ക് ജോലിക്ക് പോകുമ്പോൾ ശ്രുതി സ്കൂളിലേക്ക് പോകാൻ റെഡി ആയിട്ടുണ്ടാകും അവളെ ടൗണിലേക്ക് ഉള്ള ബസ്സിൽ കയറ്റി വിട്ടിട്ടെ ശാന്ത പാടത്തേക്ക് പോകു ........
ജോലിക്ക് പോകുന്നതിൽ നിന്ന് ശേഖരൻ ശാന്തമ്മയെ പല തവണ വിലക്കിയിട്ടുണ്ട് അപോ ഴൊക്കെ അവൾ പറയും ........... എന്റെ പേരിൽ ഇപ്പൊ ഴുള്ളതെല്ലാം ശ്രുതിക്ക് ഉള്ളതാണ് എന്ന് ചേട്ടൻ എപൊഴും പറയാറുണ്ട് ........
എങ്കിലും അവൾക് ഒരു ജീവിതം കിട്ടുമ്പോൾ അവളുടെ അമ്മ എന്ന നിലക്ക് ഞാൻ നയിച്ചു ഉണ്ടാക്കിയ എന്റെ സ്വന്തം കാശു കൊണ്ട് അവൾക് എന്തെങ്കിലും വാങ്ങി കൊടുക്കണം എന്നുണ്ട് ശേഖരെട്ടാ അതിനു വേണ്ടിയാണ് ഞാൻ ദിവസവും പാടത്ത് പണിക്ക് പോകുന്നത് .........
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന ശേഖരൻ കുളിച്ചു കാപ്പി കൂടി കഴിഞ്ഞ് ഉടനെ ഉറങ്ങാ റാണ് പതിവ് പക്ഷെ അന്ന് ഉറക്കം വരാതിരുന്ന അവൻ വരാന്തയിൽ കസേരയിൽ ചാരി ഇരുന്ന് ഒരു സിഗരറ്റ് വലിക്കുന്ന തിനിടയിൽ രാജേന്ദ്രൻ പോയതിനു ശേഷം ഉള്ള കാര്യങ്ങൾ അവൻ ഒന്നൊന്നായി ഓർ ക്കുകയായിരുന്നു
_____________________________
രാജേന്ദ്രനെ കണതായെ പിന്നെ നാട്ടു കാരും വീട്ടുകാരും നാടിന്റെ പല ഭാഗത്തും ഏറെ തിരഞ്ഞു ...... അവനോട് സ്നേഹം ഉണ്ടായിരുന്ന നാട്ടുകാരും പിന്നെ കൂട്ടുകാരിൽ പലരും പരസ്പരം കാരണം തിരഞ്ഞു ! എന്തിനാ അവൻ വീട് വിട്ട് പോയെ ? എന്തായിരുന്നു കാരണം

💬 Comments

View all comments