Chapter Title : ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]
പൈസ കിട്ടുന്ന അവസ്ഥ ആയി. ലാഭവും ഇല്ല നഷ്ടവും ഇല്ല. എങ്കിലും അക്കൗണ്ട്സ് വഴി അവൻ ലാഭം കൂട്ടി കൊണ്ടിരുന്നു.
ഈ കാലയളവിൽ ശ്രുതി പതിവ് പോലെ രാവിലെ വരും വൈകുന്നേരം അഞ്ഞൂറ് എടുത്ത് പോകുന്നത് തുടർന്നു. കടയിൽ ഫിക്സഡ് ആയി ഉണ്ടായിരുന്നത് എന്നും വരുന്ന ഒരു ചേച്ചിയും അവളും ആണ്. ആ ചേച്ചി അഞ്ചര ഒക്കെ ആകുമ്പോൾ വരും, എന്നും ഒരു ചായ ഓർഡർ ചെയ്ത അതും പിടിച്ച് കൗണ്ടറിനു അഭിമുഖം ആയി ഇരിക്കും. ചായ് കുടിക്കും, ഫോൺ നോക്കും, ഇത് തുടർന്ന് കൊണ്ടേ ഇരുന്നു. ശ്രുതി ഇറങ്ങുമ്പോഴും അവർ അവിടെ ഉണ്ടാകും. എ സി യിൽ ഇരിക്കാൻ ആണോ ഇനി ഇവർ ചായ വാങ്ങുന്നെ എന്ന് വരെ തോന്നി. അല്ലേലും ഇത്ര പൈസ കൊടുത്ത് എന്തിനാവോ ഇവിടുന്ന് ചായ കുടിക്കുന്നത്... ഒരിക്കൽ അവൾ അത് ചോദിക്കാൻ തീരുമാനിച്ചതാണ്... പിന്നെ വേണ്ട എന്ന് വച്ചു. അല്ലേലും താൻ ആയിട്ട് എന്തിനാ കിട്ടുന്ന പൈസ ഇല്ലാതെ ആക്കുന്നത്...
ഇതേ സമയം തന്നെ ഡെയ്‌ലി അവൾ എത്ര രൂപ എടുക്കുന്നു എന്ന് പോലും വൈശാഖ് നോക്കിയിരുന്നില്ല. അത് ശ്രുതിയും ശ്രദ്ധിച്ചിരുന്നു. ഇന്ന് തൻ്റെ ഭാഗ്യം ഒന്ന് പരീക്ഷിക്കാൻ അവൾ ഉറപ്പിച്ചു. ഡെയ്‌ലി അഞ്ഞൂറ് കിട്ടുന്നത് ബസിൽ ഒക്കെ കൊടുത്ത് വരുമ്പോൾ നാന്നൂറ് ആകും., ഒരു നൂറ് അതികം എടുത്താൽ ദിവസവും അഞ്ഞൂറ് വച്ച് സേവ് ചെയ്യാം.
ഈവനിങ് ആയപ്പോൾ കസിൻ ഷോപ്പിൽ വന്നു
" എന്താ ചേച്ചി ഇന്നും നല്ല തിരക്കണല്ലോ" ഒഴിഞ്ഞ കസേരകൾ നോക്കി അവൻ കളിയാക്കി
"അതെ അതെ,
ഞാൻ ഇറങ്ങുവാ നാളെ കാണാം"
അവൾ ഒന്നും അറിയത്തത് പോലെ കേഷിൽ നിന്ന് ആറ് നൂറിൻ്റെ നോട്ട് എടുത്ത് നടന്നു.
പിറ്റേന്ന് പതിവ് പോലെ വീണ്ടും ഷോപ്പിലേക്ക്... ആരും ഒന്നും അറിഞ്ഞിട്ടില്ല...
ഇത് നല്ല പരിപാടി ആണ്. പക്ഷേ സ്ഥിരം ആക്കണ്ട ഇടക്കൊക്കെ എടുക്കാം എന്ന് അവൾ തീരുമാനിച്ചു.
അടുത്ത ഞായറാഴ്ച അവൾ നേരം വൈകി ആണ് എഴുന്നേറ്റത്, പുറത്തേക്ക് ഇറങ്ങി അവൾ ഹാളിൽ ഇരുന്നു. ഡേവി
💬 Comments
View all comments