Chapter Title : ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]
മണി കഴിഞ്ഞിരുന്നു. അപ്പോഴും അമ്മ തയ്ക്കാൻ ഉപയോഗിക്കുന്ന ഷെഡിൽ ലൈറ്റ് കണാമായിരുന്നു.
കൊറോണ കാരണം നാട്ടിൽ ആർക്കും പണിയില്ല, ഈ അമ്മക്ക് മാത്രം ഈ രാത്രിയും ചെയ്യാൻ പണിയോ?
ഞാൻ എന്റെ സംശയവുമായി അമ്മയുടെ അടുത്തേക്ക് തന്നെ ചെന്നു.
"ആ രമേശ നീ ഇങ്ങ് വന്നോ? കൊറോണ കാരണം എല്ലാം അടയ്ക്കുകയാണ് എന്ന് കേട്ടപ്പോ നിന്നോട് ഇങ്ങ് വരാൻ പറയാൻ ഇരുന്നതാ..." അമ്മ പറഞ്ഞു നിർത്തി
"എന്നിട്ട്..." ഞാൻ ചോദിച്ചു.
"പിന്നെ കരുതി നീ എന്നെ ഒറ്റക്ക് ആക്കി പോയതിന് ദൈവം നിനക്ക് പണി തന്നതാണ്, അതിൽ ഞാൻ ഇടപെടണ്ട എന്ന്." അമ്മ അത് പറഞ്ഞു ചരിച്ചു.
"അത് ശരിയാ എനിക്ക് പണിതരാൻ വേണ്ടി ദൈവം നാട് മൊത്തം പൂട്ടിച്ച് എല്ലാരേം വീട്ടിൽ ഇരുത്തി" ഞാനും വിട്ട് കൊടുത്തില്ല.
"അഹ് നീ ഇന്ന് കൂടി വന്നില്ലായിരുന്നെങ്കിൽ ഞാൻ നാളെ വിളിച്ചു നിന്നോട് വരാൻ പറയാൻ ഇരിക്കുവാരുന്നു." എന്നോട് വാദിച്ചു ജയിക്കാൻ കഴിയില്ല എന്ന് അറിയാവുന്ന അമ്മ പെട്ടെന്ന് തന്നെ കീഴടങ്ങി.
"അത് എത്തിയാലും നന്നായി വിളിച്ചിരുന്നേ ഞാൻ വരില്ലായിരുന്നു." ഞാൻ അമ്മയെ ഒന്ന് ഇളക്കിയിട്ട് അമ്മയെ നോക്കി ചിരിച്ചു.
രൂക്ഷമായ ഒരു നോട്ടം ആയിരുന്നു അമ്മയുടെ മറുപടി.
"അമ്മ എന്താ ഈ സമയത്തും ഇവിടടെ വല്ല കല്യാണം പണിയോ കിട്ടിയോ" അമ്മയുടെ രൂക്ഷമായ നോട്ടം കണ്ട ഞാൻ പതിയെ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.
"ഇത് കല്യാണം അല്ല, കൊറോണ!" തയ്ച്ചു കൊണ്ടിരുന്ന മാസ്ക് കയ്യിലെടുത്തു എന്നെ കാണിച്ചു കൊണ്ട് അമ്മ പറഞ്ഞു.
"ഓഹോ അപ്പോൾ കൊറോണ
💬 Comments
View all comments