Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]
അയച്ചിട്ട് രാവിലെ ഒരു ഗുഡ് മോർണിങ് പോലും അയച്ചില്ല, പിന്നെ ഞാൻ അയച്ചത് വ്യൂ പോലും ആയില്ല. അപ്പോൾ ഞാൻ വിചാരിച്ചു നമ്മളെ മറന്നു എന്ന്" അവൾ സങ്കട സ്വരത്തിൽ പറഞ്ഞു.
"ഓഹ്... അങ്ങനെ ഞാൻ കുറച്ചു ബിസി ആയിരുന്നെടോ അതാ നോക്കാതിരുന്നത്, ഈ ഒരു ദിവസത്തേക്ക് ക്ഷമിക്ക്. ഇനി മുതൽ രാവിലെ നാദിയ കുട്ടിക്ക് മെസ്സേജ് അയച്ചിട്ടേ വേറെ എന്തും ഉള്ളു" ഞാൻ അവളെ സമാധാപ്പിച്ചു കൊണ്ട് പറഞ്ഞു.
"സത്യം... ഇനി എന്നും രാവിലെ മെസ്സേജ് അയക്കുമോ? " ഞാൻ അവളെ ഒന്ന് തണിപ്പിക്കാൻ വേണ്ടി പറഞ്ഞതിൽ അവൾ കേറി കൊത്തും എന്ന് ഞാൻ വിചാരിച്ചില്ല.
"പിന്നെ ഇനി എന്നും രാവിലെ... അയച്ചിരിക്കും" ഞാൻ വേറെ ഓപ്ഷൻ ഇല്ലാതെ പറഞ്ഞു.
"എന്നാൽ ഓക്കേ, അപ്പോൾ ഇന്നത്തെ ജോലി ഒക്കെ കഴിഞ്ഞോ?" അവൾ ചോദിച്ചു.
"കഴിഞ്ഞു... നാദിയ കുട്ടിയുടെ ഉമ്മായും വാപ്പയും ഒക്കെ വീട്ടിൽ ഉണ്ടോ?" ഞാൻ ചോദിച്ചു.
"വാപ്പ ഇല്ല പുറത്ത് പോയി, ഉമ്മ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയി. അത് കൊണ്ടാ മാഷിനെ ഇപ്പോൾ വിളിക്കാൻ പറ്റിയത്" അവൾ പറഞ്ഞു.
"എന്താ ഉമ്മ കണ്ടാൽ വഴക്ക് പറയോ? " ഞാൻ ചോദിച്ചു.
"വഴക്ക് പറയോന്നോ? ആരോടെങ്കിലും അഞ്ചു മീനിറ്റിൽ കൂടുതൽ ഫോണിൽ സംസാരിക്കുന്നത് കണ്ടാൽ മതി പിന്നെ ചെവി തല കേൾപിക്കില്ല" അവൾ ചെറു ചിരിയോടെ പറഞ്ഞു.
പിന്നെ അങ്ങോട്ട് ഒരു മണിക്കൂറോളം എടുത്തു അവൾ ഫോൺ വെക്കാൻ.
ഞാൻ ബൈക്ക് വാങ്ങിക്കാൻ തീരുമാനിച്ച കാര്യം അവളോട് പറഞ്ഞു.
അവൾ അവളുടെ വീട്ടിലെ വിശേഷവും
💬 Comments
View all comments