0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 507
അവൾ ചോദിച്ചു. "ആഹ്... ചെറിയ സർപ്രൈസ് ആണെന്ന് വെച്ചോ..., ഏതായാലും കാണാനല്ലേ പോകുന്നത്" ഞാൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. "എന്റെ നാട്ടിൽ എനിക്ക് അറിയാത്ത സ്ഥലമോ?" അവൾ ചിന്തിച്ചു കൊണ്ട് പറഞ്ഞു. "നിന്റെ നാടോ? " ഞാൻ അത്ഭുതത്തോടെ ചോദിച്ചു. "എന്റെ മാഷേ ഞാനും ജനിച്ചതും രണ്ട് വയസ്സ് വരെ വളർന്നതും ഇവിടെ തന്നെയാണ്, അപ്പോൾ എന്റെ നാട് ആയില്ലേ? " അവൾ മറുപടി പറഞ്ഞു. "അങ്ങയാണോ... എങ്കിലും ഈ നാട്ടുകാരി മുമ്പ് ഈ വഴിക്കൊക്കെ വന്നിട്ടുണ്ടോ? " ഞാൻ അവളോട്‌ ചോദിച്ചു. "ഇല്ല..." അവൾ ഉത്തരം പറഞ്ഞു. "പിന്നെ എങ്ങനെ ഈ സ്ഥലം ഒക്കെ അറിയും" ഞാൻ അവളോട് ചോദിച്ചു. "ഇങ്ങനെ ആരെങ്കിലും കൊണ്ട് പോയാൽ അല്ലേ കാണാൻ പറ്റു..." അവൾ പറഞ്ഞു. "അത് എങ്ങനെയാ നീ വരുമ്പോൾ കൊറോണയും കൊണ്ടല്ലേ വന്നത്..., പിന്നെ എങ്ങനെ പുറത്ത് ഇറങ്ങാൻ ആണ്" ഞാൻ അവളെ ചെറുതായി ഒന്ന് വാരി. "ഞാൻ കൊറോണ ഒന്നും കൊണ്ട് വന്നില്ല, ഞാൻ വരുമ്പോൾ കൊറോണ ഒന്നും ഇല്ലായിരുന്നു, മാഷ് വന്നപ്പോൾ ആണ് കൊറോണ വന്നത്" അവൾ അതും നൈസ് ആയി എന്റെ തലയിൽ വെച്ച് തന്നു. "ഇനി വടി കൊടുത്ത് അടി വാങ്ങിക്കുന്ന പരുപാടിക്ക് ഞാൻ ഇല്ലേ" ഞാൻ മനസ്സിൽ പറയാൻ ആണ് ഉദേശിച്ചത് എങ്കിലും നാവിലൂടെ ആ വാക്കുകൾ വെളിയിൽ വരുകയും ബൈക്കിന്റെ ശബ്ദം ഭേദിച്ച് അവളുടെ ചെവിയിൽ എത്തുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
പിന്നെ അങ്ങോട്ട് വണ്ടി നിർത്തുന്നത് വരെ മണി കിലുങ്ങുന്നത് പോലെ അവളുടെ ചിരിയുടെ

💬 Comments

View all comments