0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 506
കൊഞ്ചിക്കൊണ്ട് അവൾ പറഞ്ഞു. "അത് വേണോ?" ഞാൻ സംശയത്തോടെ ചോദിച്ചു. "വേണം" അവൾ നിർബന്ധം പിടിച്ചു. "എന്നാൽ വാ..." ഞാൻ അവളെ വിളിച്ചോണ്ട് പുറത്തിറങ്ങി. "അമ്മേ ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം" ഞാൻ അമ്മയുടെ ഷെഡിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
അമ്മ എങ്ങോട്ട് ആണെന്ന് എന്നോട് കണ്ണ് കൊണ്ട് ചോദിച്ചു. ഞാൻ ഇപ്പോൾ വരാം എന്ന് ആഗ്യം കാണിച്ചു ബൈക്ക് എടുത്തു. അവൾ പതിയെ രണ്ട് കാലും ഒരു സൈഡിൽ വെച്ച് പുറകിൽ കയറി ഇരുന്നു. "ബൈക്കിൽ കയറാൻ ഒക്കെ അറിയാമോ" അവൾ പതിയെ കയറുന്നത് കണ്ട് ഞാൻ കളിയാക്കി ചോദിച്ചു. "പിന്നെ ഞാൻ എത്ര തവണ കയറിയിരിക്കുന്നു..." അവൾ ഗമയോടെ പറഞ്ഞു. "പോകാം...?" അവൾ ഇരുന്നു എന്ന് മനസ്സിലായപ്പോൾ ഞാൻ ചോദിച്ചു. "മ്മം... വണ്ടി പോട്ടെ..." അവൾ ഉത്തരവ് ഇട്ടു. ഞാൻ ബൈക്ക് പതിയെ മുന്നിലേക്ക് എടുത്തു. ആദ്യം അവൾ എന്നെ തൊടാതെയാണ് ഇരുന്നതെങ്കിലും വണ്ടി മുറ്റം കഴിഞ്ഞ് സിമന്റ്‌ ഇട്ട തടത്തിലേക്ക് കയറുമ്പോൾ അവൾ വലത് കൈ കൊണ്ട് എന്റെ തോളിൽ പിടുച്ചു. ഞാൻ പതിയെ വണ്ടി ആൾ താമസം ഇല്ലാത്ത വഴിയിലേക്ക് വിട്ടു. "ഇനി നമുക്ക് തിരിച്ചു പോകാം..." രണ്ട് മൂന്നു കിലോമീറ്റർ പിന്നിട്ടപ്പോൾ ഞാൻ ചോദിച്ചു. "ഇപ്പോഴെയോ കുറച്ചു കൂടി പോകാം" അവൾ പറഞ്ഞു. ഞാൻ വണ്ടി വീണ്ടും മുന്നിലേക്ക് തന്നെ പായിച്ചു. "എന്താ മാഷേ ഇങ്ങോട്ട്..." ഞാൻ ചെറിയ ഒരു ഇടവഴിയിലേക്ക് വണ്ടി തിരിച്ചപ്പോൾ അവൾ ചോദിച്ചു. "അതൊക്ക ഉണ്ട്..." ഞാൻ മറുപടി പറഞ്ഞു. "സർപ്രൈസ് ആണോ? "

💬 Comments

View all comments