Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]
നിന്നത്.
"ബൈക്ക് വാങ്ങിച്ചിട്ട് ചിലവ് ഒന്നുമില്ലേ മാഷേ" അവൾ വന്ന ഉടനെ എന്റെ റൂമിലേക്ക് കയറുന്നതിന് ഇടയിൽ ചോദിച്ചു.
"പിന്നെ... വണ്ടിയിൽ നൂറ് രൂപക്ക് എണ്ണ അടിച്ചാൽ ഒരു കിലോമീറ്റർ കൊണ്ട് പോകാം" ഞാൻ അവളെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു.
"നൂറ് രൂപക്ക് ഒരു കിലോമീറ്ററോ? എന്താ മാഷിന്റെ വണ്ടിയുടെ എണ്ണ ടാങ്കിന് വല്ല ലീക്കും ഉണ്ടോ?" അവൾ എന്നെ നോക്കി എന്റെ അതെ ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു.
"യെസ് ഐ ആം ട്രാപ്ഡ്" എന്റെ മനസ്സ് പറഞ്ഞു.
"അതല്ല ഞാൻ ഉദേശിച്ചത് വണ്ടി ഓടുന്നതിന് അതിന്റെ ഉടമസ്ഥന് വല്ലതും വേണ്ടേ അതാ ഞാൻ..." ഞാൻ വളരെ നഷ്കളങ്ക ഭാവത്തിൽ പറഞ്ഞു.
"ഓഹ് അങ്ങനെ" എന്നെ കണ്ടിട്ട് പാവം തോന്നിയിട്ട് ആണെന്ന് തോന്നുന്നു അവൾ വേറെ ഒന്നും പറഞ്ഞില്ല.
"പിന്നെ മാഷേ ഇന്ന് ഉച്ചവരെ മാഷ് എന്നെ നന്നായി ഒന്ന് സഹായിക്കേണ്ടി വരും. ഒരു അസ്സൈഗ്ന്മെന്റ് ഉണ്ട് ഇന്ന് രണ്ട് മണിക്ക് മുമ്പ് സബ്‌മിറ്റ് ചെയ്യാൻ ഉള്ളതാണ്" വായിൽ നാക്ക് ഇല്ലാതെ ഇരിക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു.
അങ്ങനെ ഉച്ചവരെ അവളുടെ അസ്സൈഗ്ന്മെന്റ് തീർക്കൽ ആയിരുന്നു പണി.
ഏതായാലും ഉച്ചക്ക് ഫുഡ് കഴിക്കുന്നതിനു മുമ്പ് ഞങ്ങൾ ആ പണി തീർത്തു.
"മാഷേ എന്നെ, മാഷിന്റെ ബൈക്കിൽ കേറ്റി ഇവിടെ ഓക്കേ ഒന്ന് കൊണ്ട് പോകോ...
ഒരുപാട് ദൂരെ ഒന്നും പോണ്ട ആരെങ്കിലും കണ്ടാൽ ഉമ്മ അറിയും, അത് കൊണ്ട് ചെറിയ രീതിയിൽ പ്ലീസ്..." ഫുഡ് കഴിച്ച് കഴിഞ്ഞു ഫോണിൽ കുത്തിയിരുന്നു എന്നെ നോക്കി
💬 Comments
View all comments