Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]
ഞാൻ ചോദിച്ചു.
"അത് പിന്നെ ഇവിടെ മൊത്തം ലോക്ക് ഡൌൺ അല്ലേ, അവൾ വരുന്നത് ആരെങ്കിലു കണ്ടാൽ അത് മതി. അതാ അവൾ ആരും കാണാതിരിക്കാൻ നേരത്തെ പോന്നത്..."
ഉറക്ക ചടവ് മാറ്റാൻ ശ്രമിക്കുന്ന എന്നെ നോക്കി കൊണ്ട് അമ്മ പറഞ്ഞു.
ഞാൻ പതിയെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നപ്പോൾ അമ്മ വെളിയിലേക്ക് പോയി.
പല്ല് തേച്ച് ചെറുതായി ഒരു കുളി കൂടി പാസ്സ് ആക്കിയിട്ടാണ് ഞാൻ പുറത്ത് ഇറങ്ങിയത്.
ഞാൻ ഹാളിൽ എത്തുമ്പോഴേക്കും അമ്മ ഷെഡ്‌ലേക്ക് പോയിരുന്നു, എന്നെയും കത്ത് നാദിയ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
"എന്താ മാഷേ നേരത്തേയും കാലത്തേയും എഴുന്നേറ്റ് കൂടെ" ഞാൻ വരുന്നത് കണ്ട് അവൾ ചോദിച്ചു.
"എഴുന്നേറ്റിട്ടും വലിയ കാര്യം ഒന്നും ഇല്ലല്ലോ..." ഞാൻ മടുപ്പോടെ പറഞ്ഞു.
"എന്താ മാഷേ അങ്ങനെ പറയുന്നേ മാഷിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഇല്ലേ, ഇങ്ങനെ കിടന്നുറങ്ങിയാൽ ബിസ്സിനെസ്സൊക്കെ എപ്പോൾ തുടങ്ങാൻ ആണ്" അവൾ എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
"അഹ് എഴുന്നേൽക്കണം..." അതിന് എന്റെ കയ്യിൽ മറുപടി ഇല്ലാത്തതിനാൽ ഞാൻ അത് അംഗീകരിച്ചു.
"എന്നാൽ വന്ന് ഇരിക്ക് ഞാൻ കാപ്പി എടുത്ത് തരാം" അവൾ അവിടെ ഇരുന്ന കാസ്ട്രോളിൽ നിന്നും ദോശ ഒരു പ്ലേറ്റിലേക്ക് വിളമ്പി കൊണ്ട് എന്നെ വിളിച്ചു.
"അപ്പോൾ ഗ്രഹ ഭരണം ഏറ്റെടുത്തു അല്ലേ" ഞാൻ അവളെ കളിയാക്കി പറഞ്ഞു കൊണ്ട് ഡെയിനിങ് ടേബിളിനോട് ചേർന്ന് കിടന്ന പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു.
"പിന്നെ... ഇനിയെല്ലാം ഞാൻ ആണ് നോക്കാൻ പോകുന്നത്" അവൾ ഗമയോട് പറഞ്ഞു.
"ഓഹോ... ഇന്നെന്ത് ഉഡായിപ്പും ആയിട്ടാണ് ആവോ
💬 Comments
View all comments