Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]
വരവ്" ഞാൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.
"അതൊക്ക പറയാം മാഷ് ആദ്യം കഴിക്ക്" അത് പറഞ്ഞ് കൊണ്ട് അവളും എന്റെ കൂടെ ഇരുന്നു ദോഷയും നല്ല എരിവുള്ള തക്കാളി ചമ്മന്തിയും കഴിച്ചു.
ഞാൻ കഴിച്ചു കഴിഞ്ഞു കൈകഴുകിയപ്പോൾ നാദിയയും എഴുന്നേറ്റ് ഞങ്ങൾ കഴിച്ച പത്രങ്ങൾ അടുക്കളയിൽ കൊണ്ട് വെച്ച് കൈ കഴുകി വന്നു.
"അപ്പോൾ ഇന്ന് നാദിയ കുട്ടിക്ക് എന്ത് പ്രൊജക്റ്റ് ആണ് ചെയ്യാൻ ഉള്ളത്" ഞാൻ അവളെയും കൊണ്ട് എന്റെ റൂമിലേക്ക് കയറുന്നതിന് ഇടക്ക് ചോദിച്ചു.
"ഇന്ന് ഒരുപാട് ചെയ്യാൻ ഉണ്ട്" എന്ന് പറഞ്ഞ് അവൾ എനിക്ക് അവളുടെ കയ്യിൽ ഇരുന്ന ബുക്ക് തുറന്ന് വർക്കുകൾ കാണിച്ച് തന്നു.
അവൾ പറഞ്ഞത് സത്യം തന്നെയായിരുന്നു അന്ന് ചെയ്ത് തീർക്കാൻ പറ്റും എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു എന്തിന് അതിൽ പല കാര്യങ്ങളും എനിക്ക് വലിയ പിടിയും ഉണ്ടായിരുന്നില്ല.
ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയം ഒഴിച്ച് ഞാനും അവളും വൈകുന്നേരം വരെ കഷ്ടപെട്ടാണ് ആ പ്രൊജക്റ്റുകൾ തീർത്തത്.
"ഓഹ് എന്റെ ഒരു വലിയ പണി കഴിഞ്ഞു, നന്ദി മാഷേ... മാഷ് ഇല്ലായിരുന്നെങ്കിൽ ഞാൻ പെട്ട് പോയേനെ" വൈകുന്നേരം പോകാം ഇറങ്ങുമ്പോൾ അവൾ പറഞ്ഞു.
"നന്ദി മാത്രമേ ഉള്ളോ?" ഞാൻ അവളെ ഒരു കള്ള ചിരിയോടെ ചോദിച്ചു.
"നന്ദി മാത്രം പോരെ..." അവൾ എന്നെയും ഒരു കള്ള ചിരിയോടെ നോക്കി കൊണ്ട് പറഞ്ഞു.
"അഹ് നന്ദിയെങ്കിൽ നന്ദി..." ഞാൻ നിരാശയോട് പറഞ്ഞു.
ഇത് കേട്ടപ്പോൾ അവൾ പതിയെ എഴുന്നേറ്റു നാണം തുളുമ്പുന്ന ചിരിയുമായി എന്റെ അടുത്ത് വന്നു.
💬 Comments
View all comments