0%

Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Author : Kambikathakal Read All Parts 357
അത്ര വലിയ മുറിവ് അല്ലാത്തതിനാൽ അങ്ങനെ തന്നെ വിട്ടു. "മോനെ കുളിച്ച് കഴിഞ്ഞില്ലേ?" അമ്മ പുറത്ത് നിന്നും വിളിക്കുന്നത് കേട്ട് ഞാനൊന്ന് ഞെട്ടി. "ആഹ് കഴിഞ്ഞു, ദാ വരുന്നു അമ്മേ? " ഞാൻ അമ്മയോട് പറഞ്ഞു. "വേഗം വാ ഞാൻ ഊണ് എടുത്ത് വച്ചു" അമ്മ പറഞ്ഞു. "ശരി, ദാ വരുന്നു." ഞാൻ പറഞ്ഞു. അയാളെ വേഗം കട്ടിലിൽ കിടത്തി ഞാൻ ബാത്‌റൂമിൽ കയറി ഡ്രസ്സും മാറ്റി മുഖവും കാലും കഴുകി, കുളിച്ചു എന്ന് അമ്മയെ വിശ്വസിപ്പിക്കാൻ തലയിലും കുറച്ച് വെള്ളം തടവി ഞാൻ പുറത്തിറങ്ങി.
റൂമിൽ നിന്നും പുറത്ത് ഇറങ്ങുമ്പോൾ വാതിൽ ഞാൻ പുറത്ത് നിന്നും പൂട്ടി. "ഇരിക്ക് ഇന്ന് കറികൾ ഒക്കെ കുറവാണ്." അമ്മ ചെറിയ സങ്കടത്തോടെ പറഞ്ഞു. "അതൊന്നും കുഴപ്പമില്ല ലോക്ക്ഡൌൺ അല്ലേ." ഞാൻ പറഞ്ഞു. "മ്മ്മം" അമ്മ ഒന്ന് മൂളിയ ശേഷം ഭക്ഷണം വിളമ്പി തന്ന് അമ്മയും അടുത്ത് ഇരുന്ന് കഴിച്ചു. "അമ്മേ അച്ചാർ ഇല്ലേ? " ഞാൻ ചോദിച്ചു. "കുറച്ച് കാണും, നീ സാദാരണ കൂട്ടത്തത് കൊണ്ടാണ് എടുക്കാത്തത്" അമ്മ പറഞ്ഞു. "അമ്മ കുറച്ചു കൊണ്ട് വാ, കറി കുറവല്ലേ" അമ്മയെ അവിടെ നിന്നും മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു. അമ്മ അടുക്കളയിലേക്ക് പോയപ്പോൾ ഒരു പ്ലേറ്റ് എടുത്ത് അതിൽ എന്റെ പത്രത്തിൽ നിന്നും. ചോറ്റ് പാത്രത്തിൽ നിന്നും കുറച്ച് ചോറും കറിയും എടുത്ത് ഞാൻ ഒളിപ്പിച്ചു വച്ചു. "ഞാൻ അച്ചാർ എടുക്കാൻ പോയ നേരത്ത് നീ കഴിച്ച് കഴിഞ്ഞോ" അടുക്കളയിൽ നിന്നും തിരിച്ചെത്തിയ അമ്മ എന്റെ പാത്രം നോക്കി

💬 Comments

View all comments