Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
സത്യത്തിൽ അവൾക്ക് എന്നോട് ഒരു താല്പര്യം ഉണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും, അവൾ ഒരിക്കലും അത് എന്നോട് പറഞ്ഞിട്ടില്ല. ഞാൻ അവളോടും പറഞ്ഞിട്ടില്ല. പക്ഷേ ഇന്ന് നടന്നത് അത്, അവൾ എതിർത്തില്ല എന്ന് മാത്രമല്ല, എന്നെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.
അപ്പോൾ അവൾക്ക് എന്നെ ഇഷ്ടം ആയിരിക്കണം പക്ഷെ അത് എങ്ങനെ ഉറപ്പിക്കും! അവളോട് തന്നെ ചോദിച്ചാലോ?
ഛെ...!, അവൾ അവളുടെ എല്ലാം എനിക്ക് തന്നിട്ടും അവൾക്ക് എന്നെ ഇഷ്ടമാണോയെന്ന് ചോദിക്കുന്നത് ഒട്ടും ശരിയല്ല!
പക്ഷെ അവൾക്ക് ശരിക്കും എന്നെ ഇഷ്ടം അല്ലെങ്കിലോ?
ഇഷ്ടം അല്ലെങ്കിൽ പിന്നെ അവൾ അവളെ എനിക്ക് തരുമോ? ഇത് വല്ലാത്ത കൺഫ്യൂഷൻ ആയല്ലോ.
എനിക്ക് കിടന്നിട്ട് ഒരു സമാധാനവും കിട്ടിയില്ല. ഞാൻ എഴുന്നേറ്റ് പോയി കുളിച്ചു, അപ്പോഴും മനസ്സിൽ സംശയങ്ങൾ ബാക്കിയായി.
എന്റെ മനസ്സിൽ എന്തോ, ഒരു സമാധാനവും കിട്ടുന്നില്ല. ഏതായാലും അവളെ ഒന്ന് വിളിക്കാം, വിളിച്ചിട്ട്?
വിളിച്ചിട്ട്..!
എന്താ അവളുടെ മനസ്സിൽ എന്ന് അറിയാമല്ലോ?
എങ്ങനെ അവളോട് ചോദിക്കാനോ?
ഏയ് അതൊക്കെ ഞാൻ ഇപ്പോൾ കാണിച്ച് തരാം.
മനസ്സിലെ പല ചോദ്യങ്ങൾക്കിടയിൽ അവളെ വിളിച്ച്, എങ്ങനെയെങ്കിലും അവളുടെ മനസ്സ് അറിയാം എന്ന് വിചാരിച്ച് ഞാൻ അവൾക്ക് ഫോൺ ചെയ്യ്തു.
"ഹലോ..." അവൾ ഫോൺ എടുത്തപ്പോൾ ഞാൻ നീട്ടി വിളിച്ചു.
"എന്താ മാഷേ ഞാൻ എന്തെങ്കിലും അവിടെ വെച്ച് മറന്നോ...? " അവൾ എന്നോട് ചോദിച്ചു.
"ഇല്ല, എന്താ അങ്ങനെ ചോദിച്ചത്..." ഞാൻ ഉത്തരം പറഞ്ഞു.
"ഞാൻ അവിടന്ന് ഇങ്ങോട്ട് വന്നതല്ലേയുള്ളു, അപ്പോൾ തന്നെ വിളിച്ചപ്പോൾ ഞാനെന്തെങ്കിലും മറന്നത് വെച്ചത് കൊണ്ടാണ്
💬 Comments
View all comments