Chapter Title : ഷുഗർ ഡാഡി [മ്ലേച്ഛൻ]
വാട്സാപ്പിൽ മെസ്സേജുകൾ നിറഞ്ഞു. അവൾ ഓരോന്നിനായി നന്ദി പറഞ്ഞു. കിടന്നപ്പോഴും എന്തോ ഒരു വിഷമം അവളെ അലട്ടിയിരുന്നു. അവളുടെ കണ്ണ് നനഞ്ഞത് അവൾ അറിഞ്ഞു.
എപ്പോഴോ അവൾ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു...
രാവിലെ ഫോൺ കാളുകൾ ആണ് അവളെ ഉണർത്തിയത്. എല്ലാവരുടെയും ആശംസകൾ. കൂട്ടത്തിൽ അനിയൻ വിജിത്തും.
ഫോൺ കാളുകൾക്ക് ശേഷം അവൾ പല്ലു തേയ്ക്കാൻ ഒരുങ്ങി. ബാത്‌റൂമിൽ നസ്‌റിൻ ഉണ്ട്. അവൾ പല്ലു തേയ്‌ക്കുകയാണ്. വിസ്മയയുടെ പ്ലാൻ പ്രകാരം മാളിൽ പോവുകയാണ് എല്ലാവരും.
വിസ്മയ കുളിച്ചു റെഡി ആയി ഒരുങ്ങുകയാണ്. എല്ലാവരുടെയും ആവേശം കണ്ടപ്പോൾ ആര്യയ്ക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പു വശം മനസിലായി. അപ്പോൾ മാളിൽ വച്ചു അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു ബർത്ത്ഡേ സർപ്രൈസ് ആണ് പിള്ളേരുടെ ഉദ്ദേശം. വെറുതെ അല്ല, ഇന്നലെ വലിയ കലാപരിപാടികൾ ഒന്നും ഉണ്ടാവാതിരുന്നത്.
ആ ഒരു ചിന്ത മനസ്സിൽ ഓടിയെത്തിയപ്പോഴേക്കും അവളുടെ ഹൃദയം തുടിച്ചു. എന്നാൽ അവളെ കാത്തിരിക്കുന്ന അതിനേക്കാൾ വലിയൊരു സർപ്രൈസിനെ പറ്റി അവൾക്ക് ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല.
നല്ല സന്തോഷത്തോടെ അവൾ അണിഞ്ഞൊരുങ്ങി. ചുവന്ന ഫ്രോക്ക് ആയിരുന്നു അവൾ ധരിച്ചത്. മുട്ടിനു മുകളിൽ അവളുടെ വെണ്ണ തുടകൾ അല്പം കാണാം. വലതു വശത്തു കൈ ഉണ്ടെങ്കിലും ഇടതു വശത്തു പൂർണ്ണമായും അവളുടെ കക്ഷം നഗ്നമായി കാണുന്ന രീതിയിൽ ആയിരുന്നു ആ ഡ്രസ്സ്.
അവൾ കണ്ണാടിയിൽ നോക്കി. മുലയ്ക്കൊപ്പം എത്തുന്ന മുടി ഇടതു വശത്തു മുൻപിലേക്ക് ഇട്ടു തന്റെ തോളിന്റെ നഗ്നത അവൾ മറച്ചു. നീണ്ട കണ്ണുകൾക്ക് സുറുമ അഴകേകി. കഴിഞ്ഞ വർഷം പപ്പ സമ്മാനിച്ച സ്വർണ്ണക്കമ്മലുകൾ.
💬 Comments
View all comments