Chapter Title : ഷുഗർ ഡാഡി [മ്ലേച്ഛൻ]
സ്റ്റെഫിയുടെ പിങ്ക് ലിപ്സ്റ്റിക് അവളുടെ ചുണ്ടുകളെ മനോഹരമാക്കി.
'ഓഹ്... ക്യൂട്ട് ആയല്ലോ...' പെട്ടെന്ന് കണ്ണാടി നോക്കാൻ വന്ന വിസ്മയ തന്റെ സൗന്ദര്യം കണ്ണാടിയിൽ നോക്കി ആസ്വദിക്കുന്ന ആര്യയെ കമന്റ് അടിച്ചു.
'പോടീ...' ആര്യ തിരിച്ചു പറഞ്ഞുകൊണ്ട് കണ്ണാടിക്ക് മുന്നിൽ നിന്നും മാറി.
എല്ലാവരും റെഡി ആയി മാളിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് ആര്യ അറിയുന്നത് തന്റെ റൂംമേറ്റ്സ് മാത്രമല്ല, ഹോസ്റ്റലിലെ തന്റെ മിക്ക സുഹൃത്തുക്കളും മാളിലേയ്ക്ക് വരുന്നുണ്ടെന്ന്.
അത്യധികം സന്തോഷം ഉള്ളിൽ ഒതുക്കിക്കൊണ്ട് അവൾ തന്റെ കൂട്ടുകാരികളോട് കളി തമാശകൾ പറഞ്ഞു മാളിലേക്കുള്ള യാത്ര മനോഹരമാക്കി.
മാളിൽ എത്തിയപ്പോൾ തന്റെ കൂടെ പഠിക്കുന്ന ആൺ സുഹൃത്തുക്കളെയും അവൾ കണ്ടുമുട്ടിയപ്പോൾ അവൾ സന്തോഷത്തിന്റെ പറുദീസയിൽ എത്തി.
വിസ്മയയും നസ്റിനും സ്റ്റെഫിയും ആര്യയെയും കൂട്ടി ഫുഡ് കോർട്ടിലെത്തി. അവർ ഒരു ടേബിളിന് ചുറ്റും ഇരുന്നു.
'അല്ലാ... എന്താ പ്ലാൻ?' നസ്റിൻ വിസ്മയയോട് ചോദിച്ചു.
'ഒന്നു വെയിറ്റ് ചെയ്യടാ... ഞാൻ ഒന്നു ബാത്രൂം പോയിട്ട് വരാം. എന്നിട്ട് നമുക്ക് ഒരു ഗെയിം പ്ലാൻ ചെയ്യാം...' വിസ്മയ പറഞ്ഞു.
'എന്ത് ഗെയിം?' സ്റ്റെഫി ചോദിച്ചു.
'നിൽക്ക്... ഞാൻ ഒന്നു ബാത്രൂം പോയിട്ട് വരട്ടെ...' അവൾ എഴുന്നേറ്റു നടന്നു പോയി.
അപ്പോഴേയ്ക്കും ആര്യയുടെ മനസ്സ് ആനന്ദത്തിൽ ആറാടുകയായിരുന്നു. അവൾക്ക് സ്റ്റെഫിയോടും നസ്റിനോടും സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടു തോന്നി. സന്തോഷം കൊണ്ട് അവൾ കരഞ്ഞു പോകുമോ എന്നായിരുന്നു അവൾക്ക് പേടി.
അല്പം കഴിഞ്ഞു വിസ്മയ വന്നു.
'ഓക്കേ... ഗെയിം സെറ്റ് ചെയ്യാം... ഇതാ... 4 പേരുടെയും പേര് എഴുതി ഞാൻ മടക്കി വച്ചിട്ടുണ്ട്. ഒരാൾ കണ്ണടച്ച് ഇതിൽ
💬 Comments
View all comments