Chapter Title : ഷുഗർ ഡാഡി [മ്ലേച്ഛൻ]
ഒന്നു എടുക്കണം. ആരുടെ ആണോ പേര് വരുന്നത്, അവർ ഇവിടെ ഉള്ള സ്പെഷ്യൽ ഡിഷുകൾ ഒക്കെ വാങ്ങിത്തരണം... ഇത് എല്ലാ ആഴ്ചയും നമുക്ക് ട്രൈ ചെയ്യാലോ...' അവൾ പറഞ്ഞു.
'ഉം... കുഴപ്പമില്ല... എല്ലാ ഡിഷുമൊന്നും പറ്റിയെന്ന് വരില്ല. എന്നാലും മാക്സിമം സ്പെഷ്യൽ ഡിഷുകൾ എന്ന രീതിയിൽ ആക്കാം...' സ്റ്റെഫി പറഞ്ഞു.
'ഓക്കേ... എഗ്രീഡ്...' വിസ്മയ പറഞ്ഞു. 'എല്ലാർക്കും ഓക്കേ അല്ലേ?' അവൾ ഒരിക്കൽ കൂടെ മൂന്നുപേരോടുമായി ചോദിച്ചു.
'യെസ്... ഐ ആം ഇൻ...' നസ്‌റിൻ പറഞ്ഞു.
'ഞാനും...' ആര്യ പറഞ്ഞു.
'റെഡി... ആരാണ് സെലക്ട് ചെയ്യേണ്ടത്?' സ്റ്റെഫി ചോദിച്ചു.
'ബർത്ത് ഡേ ഗേൾ എടുക്കട്ടെ...' വിസ്മയ ആര്യയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
'ഓക്കേ... ഞാൻ അവളുടെ കണ്ണ് പൊത്താം...' നസ്‌റിൻ പറഞ്ഞു.
'ഉം... കണ്ണ് പൊത്തിക്കോ... ഞാൻ 10 വരെ കൗണ്ട് ചെയ്യാം... എന്നിട്ട് അവൾ എടുത്താൽ മതി...' വിസ്മയ പറഞ്ഞു.
'ഓക്കേ...' നസ്‌റിൻ അതും പറഞ്ഞു കൊണ്ട് ആര്യയുടെ പിന്നിൽ ചെന്നു നിന്നു അവളുടെ കണ്ണു പൊത്തി.
'1........ 2....... 3......' വിസ്മയ എണ്ണാൻ തുടങ്ങി.
ചുറ്റും ആളുകൾ കൂടുന്നത് ആര്യ അറിയുന്നുണ്ടായിരുന്നു. അവളുടെ ഹൃദയം സന്തോഷം കൊണ്ട് അതിവേഗം മിടിക്കുവാൻ തുടങ്ങി. ചുണ്ടുകൾ വിടർന്നു മനോഹരമായ പുഞ്ചിരി വിരിഞ്ഞു. അവളുടെ മേൽ ചുണ്ടിന് മുകളിൽ വിയർപ്പ് പൊടിഞ്ഞു.
തന്നെ കാത്തിരിക്കുന്ന സർപ്രൈസ് ഓർത്തു അവൾക്ക് വീർപ്പു മുട്ടി.
'8...... 9...... 10' കൗണ്ട് ചെയ്തതിന് ശേഷം വിസ്മയ ഒന്നു നിശബ്ദയായി.
'ഇനി എടുത്തോ ആര്യാ... ഏതേലും ഒന്നു എടുത്തോ...' വിസ്മയ പറഞ്ഞത് കേട്ടതും ആര്യ ടേബിളിന്
💬 Comments
View all comments