Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]
ഒപ്പം മുറിയിലേക്ക് കയറി…
അഭി: എന്നിട്ട് കഴിഞ്ഞോ വ്യായാമം…
ശ്യാമ: ഓ എവിടെ…നീ വന്നപ്പോ തുടങ്ങിയതെ ഉള്ളൂ…
അഭി: ആഹാ…എന്നാ പിന്നെ ബാക്കി ചെയ്തോ ഞാൻ ഹാളിൽ ഇരിക്കാം…ചേച്ചി കഴിയുമ്പോ വാ( അഭി അൽപ്പം മാന്യത അഭിനയിച്ചുകൊണ്ട് പറഞ്ഞു).
ശ്യാമ: അത് സാരമില്ല നീ ഇവിടെ ഇരുന്നോ എന്തേലും മിണ്ടിയും പറഞ്ഞും ചെയ്യാമല്ലോ…
അഭി: എങ്കിൽ ഓക്കെ…
അഭി കട്ടിലിലേക്ക് കയറി ഇരുന്നു…ശ്യാമ തറയിൽ വിരിച്ച മാറ്റിൽ നിവർന്നു കിടന്നു കൈകൾ ഇരുവശങ്ങളിലുമായി വച്ചുകൊണ്ട് കാലുകൾ ഉയർത്തി മേപ്പോട്ടും അതുപോലെ തന്നെ താഴേക്കും കൊണ്ടുവരാൻ തുടങ്ങി…അഭി അത് ആസ്വദിച്ച് കട്ടിലിൽ ഇരുന്നു…ശ്യാമ ആ ചെയ്യുന്നത് കുറച്ച് വേഗത്തിൽ ആയിരുന്നു…അപ്പോഴാണ് ചെയ്യുന്നത് തെറ്റാണ് എന്ന ബോധ്യം അഭിക്ക് വന്നത്…
അഭി പെട്ടെന്ന് തന്നെ ശ്യാമയോട് നിർത്താനും അങ്ങനെ അല്ലാ ചെയ്യേണ്ടത് എന്നും പറഞ്ഞു…
അഭി: ചേച്ചി വളരെ സ്പീഡിൽ ആണ് ചെയ്യുന്നത്… ലെഗ് റൈസസ് അങ്ങനെ ചെയ്തിട്ട് കാര്യം ഇല്ല…വയറിന് ശരിക്കും പിടിക്കണമെങ്കിൽ ഇത് വളരെ പതിയെ മാത്രമേ ചെയ്യാവൂ…
ശ്യാമ: ഇങ്ങനെ ചെയ്തിട്ട് തന്നെ പൊക്കാൻ എന്തൊരു പാടാണെടാ…അപ്പോ പിന്നെ പതിയെ ചെയ്താൽ എങ്ങനെ പൊക്കാനാ ഞാൻ…ഇന്ന് തുടങ്ങിയതല്ലേ ഉള്ളൂ…
അഭി: അങ്ങനെ ചെയ്തിട്ട് കാര്യം ഇല്ല ചെയ്യുമ്പോൾ ചുമ്മാ ചെയ്ത് തീർക്കാതെ അതിനു എന്തേലും ഗുണം വേണ്ടെ…ചേച്ചി ഞാൻ പറയുന്നപോലെ ചെയ്തോ ഞാൻ കാലിൽ സപ്പോർട്ട് തരാം…
ശ്യാമ: എങ്കിൽ ഒക്കെ…വാ വന്നു പിടിക്ക്…
അഭി കട്ടിലിൽ നിന്നും താഴെ ഇറങ്ങി ശ്യാമയുടെ മുന്നിൽ പോയി നിന്നു…ശ്യാമ അഭി പറഞ്ഞതനുസരിച്ച് പതിയെ കാലുകൾ പൊക്കാൻ ആരംഭിച്ചു…എന്നാൽ
💬 Comments
View all comments