0%

Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 5.6K

മുന്നോട്ട് നീട്ടി വെച്ചുകൊണ്ട് പതിയെ കാലുകൾ മടങ്ങാതെ ഒരു കസേരയിൽ ഇരിക്കുന്ന പോലെ താഴെ വരെ വന്നിട്ട് വീണ്ടും എഴുന്നേറ്റു അതേപോലെ രണ്ടു തവണ കൂടി ചെയ്തിട്ട് ഇതേപോലെ ചെയ്യാൻ ആവശ്യപ്പെട്ടു…

ശ്യാമ: ഹൊ ഇത്രേ ഉള്ളോ…ഇത് സിംപിൾ അല്ലേ…ഞാൻ ഇപ്പൊ ചെയ്ത് തീർക്കാം…

അഭി: എന്നാ ചെയ്തോ…

എന്ന് പറഞ്ഞു കൊണ്ട് അഭി കുറച്ച് പിന്നിലേക്ക് മാറി നിന്നു…എന്നാൽ ശ്യാമ ചെയ്യാൻ ആരംഭിച്ചതും പതുക്കോ എന്ന് പറഞ്ഞ് മാറ്റിലേക്ക് വീണതും ഒന്നിച്ചായിരുന്നു…ഇത് കണ്ടതും അഭി നിന്നു പൊട്ടിച്ചിരിക്കാൻ തുടങ്ങി…കാലിന് ഉറപ്പ് ഇല്ലാത്ത കാരണം ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടും എന്ന് അറിയാമായിരുന്നു എങ്കിലും ഇങ്ങനെ വീണു പോകുമെന്ന് അഭിയും കരുതിയിരുന്നില്ല…

അഭി: ഹൊ എന്തൊക്കെ ആരുന്നു…ഇത് സിംപിൾ അല്ലേടാ…അങ്ങോട്ട് മാറി നിക്ക് ഞാൻ പുല്ല് പോലെ ചെയ്ത് കാണിക്കാം എന്നൊക്കെ പറഞ്ഞിട്ട് ദേ കിടക്കുന്നു ചക്ക വെട്ടിയിട്ട പോലെ…ഹഹഹ…

ശ്യാമ: നിന്നു കഥാപ്രസംഗം നടത്താതെ എന്നെ ഒന്ന് എടുത്ത് പൊക്കെടാ ദുഷ്ടാ…

അഭി ശ്യാമയുടെ കൈകളിൽ പൊക്കി ഉയർത്താൻ നോക്കിയെങ്കിലും വീണതിൻ്റെ ആഘാതം കാരണം ശ്യാമക്ക് ഉയരാൻ സാധിച്ചില്ല…അഭി പിന്നിലേക്ക് ചെന്നിട്ട് ശ്യാമയുടെ പുറകിലൂടെ കൈകൾ മുന്നിലേക്ക് കൊണ്ടുവന്ന് വയറിൽ ചുറ്റിപ്പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു…എന്നാലും അഭിക്ക് പൊക്കുവാൻ സാധിച്ചില്ല…

അഭി: ഇതെന്താ മലയോ…ഒന്നു വീണപ്പോഴേക്കും തടി കൂടിയോ…എന്തൊരു ഭാരമാ ഇത്…

ശ്യാമ: നീ വലിയ ശക്തിമാൻ ആണെന്നല്ലെ പറയുന്നേ…ഇപ്പൊ എന്താ ശക്തി എല്ലാം ചോർന്നു പോയോ…ഒന്നു പൊക്കടാ ചെറുക്കാ…

അഭി കുറച്ചുകൂടി ശ്യാമയിലേക്ക് അടുത്ത് നിന്നു…ഇപ്പൊ അഭിയുടെ മുഖം ശ്യാമയുടെ കഴുത്തിന് ചേർന്നാണ് ഇരിക്കുന്നത്…അവൻ കൈകൾ കുറച്ചുകൂടി

💬 Comments

View all comments