0%

Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 5.5K

എന്താ അതിൻ്റെ കാരണം…ചേട്ടൻ വഴക്കുണ്ടാക്കിയോ എന്തിനേലും? അതോ അടിക്കുവോ എന്തേലും ചെയ്തോ?

ശ്യാമ: അങ്ങനെ വല്ലോം ആയിരുന്നേൽ എന്ത് ഭേദം ആയിരുന്നു…

അഭി: പിന്നെന്താ ഉണ്ടായേ?

ശ്യാമ: അത്…(എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കരയാൻ ആരംഭിച്ചു)

അഭി: ശോ…ഇങ്ങനെ കരയാതെ കാര്യം എന്താണെന്ന് പറ ചേച്ചി?

ശ്യാമ: എടാ ചേട്ടന് എന്നെ കല്ല്യാണം കഴിക്കുന്നതിനു മുന്നേ ഒരു ബന്ധം ഉണ്ടായിരുന്നു…പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ അത് അന്ന് നടന്നില്ല… ആ കുട്ടിയുടെ വീട്ടുകാർ മറ്റൊരാളും ആയി അവളുടെ വിവാഹം നടത്തി…അതിനു ശേഷം ആണ് ഞാനുമായുള്ള ചേട്ടൻ്റെ വിവാഹം ഉറപ്പിക്കുന്നതും എല്ലാം…ഇതൊക്കെ കല്യാണത്തിന് മുന്നേയും കല്ല്യാണം കഴിഞ്ഞും എല്ലാം ചേട്ടൻ എന്നോട് പറഞ്ഞിട്ടുമുണ്ട്…മാത്രമല്ലാ എന്നോട് എന്തേലും ഇഷ്ട്ടക്കുറവോ സ്നേഹം ഇല്ലാത്തതായോ ഒന്നും എനിക്ക് തോന്നിയിട്ടുമില്ലാ…പക്ഷേ കല്ല്യാണം കഴിഞ്ഞു ഒരു രണ്ടു മാസത്തിനു ശേഷം ഇവർ വീണ്ടും സംസാരിക്കാനും പഴയ ബന്ധം തുടരാനും ഒക്കെ ആരംഭിച്ചു…അത് ഞാൻ ഒരിക്കൽ ചേട്ടൻ്റെ ഫോണിൽ കണ്ടൂ…അന്ന് ഞാൻ അത് ചേട്ടനോട് ചോദിക്കുകയും അതൊരു വലിയ ബഹളം ആവുകയും ഒക്കെ ചെയ്തിരുന്നു…ഒടുവിൽ രണ്ടു വീട്ടുകാരും കൂടി അത് പരിഹരിച്ചു…ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്നും എനിക്ക് ചേട്ടൻ വാക്ക് തന്നു…പക്ഷേ അതിന് ശേഷം ചേട്ടന് എന്നോട് പഴയതു പോലെ ഉള്ള സ്നേഹം നഷ്ടപ്പെട്ടോ എന്ന് എനിക്ക് തോന്നിത്തുടങ്ങി…എന്നിട്ടും ഞാൻ എല്ലാം സഹിച്ച് ചെട്ടനോടൊപ്പം ജീവിക്കാൻ തന്നെ തീരുമാനിച്ചു…പക്ഷേ ഇത്രയും വർഷങ്ങൾക്കിടയിൽ ഞാൻ വീണ്ടും വീണ്ടും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുക ആയിരുന്നു എന്ന് എനിക്ക് ഇന്നലെ ആണ് മനസ്സിലായത്…ഇന്നലെ പെണ്ണുകാണൽ എല്ലാം കഴിഞ്ഞ് ചെട്ടനെന്നോട് പറയാതെ എങ്ങോട്ടോ പോയി…രണ്ടു മണിക്കൂറിനു ശേഷം

💬 Comments

View all comments