0%

Chapter Title : ശ്യാമാംബരം 5 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 6.1K

കഴിക്കാൻ പോകുവായിരുന്നു.

അഭി: ആഹാ ചേട്ടൻ പോയി കഴിച്ചോ എങ്കിൽ ഞാൻ ഇവിടെ ഇരിക്കാം…ചേച്ചി എവിടെ?

പ്രദീപ്: അടുക്കളയിൽ ഉണ്ട് ഫുഡ് എടുക്കുന്നു…

അഭി: അതുശരി…

പ്രദീപ്: പിന്നേ…റിസൾട്ട് ഒക്കെ വരാറായോ?

അഭി: ആയി ചേട്ടാ…ഒന്നു രണ്ട് ആഴ്‌ചക്കുള്ളിൽ വരുമായിരിക്കും…

പ്രദീപ്: ഓക്കെ…എന്താ ഇനി അടുത്ത പരിപാടി…

അഭി: അങ്ങനെ പ്രത്യേകിച്ച് പരിപാടി ഒന്നും തീരുമാനിച്ചിട്ടില്ല സത്യം പറഞ്ഞാൽ…എം.ടെക് എടുക്കാൻ പ്ലാൻ ഉണ്ട്…അതോ പുറത്ത് പോയി മാസ്റ്റേഴ്സ് ചെയ്താലോ എന്നും ആലോചിക്കുന്നുണ്ട്…ഇതൊന്നും ഇല്ലേൽ എവിടേലും പോയി എന്തേലും ജോലിക്ക് കയറണം…

പ്രദീപ്: ഹാ…എന്താണെന്ന് വെച്ചാൽ നീ ആലോചിച്ച് നിനക്ക് ഇഷ്ടമുള്ളത് ചെയ്യ്…വേറെ ആരും പറയുന്നതൊന്നും കേൾക്കണ്ട…

അഭി: അതൊക്കെ അത്രേ ഉള്ളൂ ഹഹ…

അപ്പോഴേക്കും ശ്യാമ അടുക്കളയിൽ നിന്നും പ്രദീപിനുള്ള ആഹാരവുമായി വന്ന് അതെടുത്ത് ഡൈനിങ് ടേബിളിൽ വച്ചു…ഇന്നലെ പറഞ്ഞുറപ്പിച്ചത് പോലെ തന്നെ മുട്ട് വരെ ഇറക്കമുള്ള ഒരു പച്ച പാവാടയും നീല ബനിയനും ആയിരുന്നു ശ്യാമയുടെ വേഷം…അഭിയെ കണ്ട ശ്യാമ അവനോട് "കഴിച്ചായിരുന്നോടാ" എന്ന് ചോദിച്ചു…

അഭി: കഴിച്ചു ചേച്ചി…

ശ്യാമ: മം…വേണേൽ കുറച്ചൂടെ കഴിക്കാം എടുക്കട്ടെ നിനക്കൂടെ…

അഭി: വേണ്ട ചേച്ചി…എനിക്ക് കുറച്ച് വെള്ളം തന്നേക്ക്…

ശ്യാമ: മം ശരി…

രണ്ടു പേർക്കും കണ്ടതിൽ ഉള്ള സന്തോഷത്തെക്കാൾ കൂടുതൽ പേടി ആണെന്ന് രണ്ടുപേരുടെയും മുഖഭാവത്തിൽ നിന്നും പരസ്പരം മനസ്സിലാക്കി…എങ്കിലും ചേട്ടൻ അടുത്ത് ഇരിക്കുന്നത് കൊണ്ട് അവർ അത് മറയ്ക്കാനായി ശ്രമിച്ചു…

പ്രദീപ് കഴിക്കാനായി ഡൈനിങ് ടേബിളിൽ ചെന്നിരുന്നു…ശ്യാമ അഭിക്ക് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയി…അത് കണ്ട അഭി "തണുത്ത വെള്ളം ഉണ്ടോ ചേച്ചി" എന്ന്

💬 Comments

View all comments