0%

Chapter Title : ശ്യാമാംബരം 6 [AEGON TARGARYEN]

Author : Aegon Targaryen Read All Parts 3.9K


അങ്ങനെ അവർ യാത്രയായി…അഭിയും പ്രദീപും മാറിമാറി വണ്ടി ഓടിച്ചുകൊണ്ട് ഏകദേശം ഒരു 11:30ഓടെ ശ്യാമയുടെ വീട്ടിൽ എത്തി…


പ്രതീക്ഷിക്കാതെ അഭിയെ അവരുടെ ഒപ്പം കണ്ടതോടെ ശ്യാമയുടെ അച്ഛനും അമ്മക്കും വളരെ അധികം സന്തോഷം ഉണ്ടായി…വർഷങ്ങൾക്ക് ശേഷം ആണ് അവർ അഭിയെ കാണുന്നത്…കുശലം പറച്ചിലും കളി തമാശകളും ആയി അവർ കുറച്ചധികം സമയം ചിലവഴിച്ചതിന് ശേഷം ഊണ് കഴിക്കാനായി ഇരുന്നു…


ഈ സമയം അത്രയും ശ്യാമയും അഭിയും പരസ്പരം കണ്ണുകളിലൂടെ പലതും കൈമാറുന്നുണ്ടായിരുന്നു…ഇടയ്ക്കിടെ അവസരം കിട്ടുമ്പോൾ ചെറിയ തട്ടലും മുട്ടലും കൊടുക്കാനും രണ്ടുപേരും മറന്നില്ല…


ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം ശ്യാമയും പ്രദീപും അഭിയും കൂടി ഒന്നു നടക്കാൻ ഇറങ്ങി…ശ്യാമയുടെ വീടിന് അൽപ്പം മാത്രം അകലെയായി നെൽപ്പാടങ്ങളും വയലും അതിനു കുറുകെ ആയി ഒരു തോടും ഒക്കെ ഒഴുകുന്നുണ്ടെന്ന് അഭി പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു…അവിടെ ചെന്നപ്പോ അവനു അതൊക്കെ ഒന്നു കാണണം എന്ന് തോന്നി…അതിനായി മൂവരും ഇറങ്ങിയതാണ്…


വീട്ടിൽ നിന്നും ഒരു പത്ത് മിനുട്ട് നടന്നപ്പോഴേക്കും അവർ പാടം എത്തി…അഭി അതൊക്കെ കണ്ടാസ്വദിച്ച് ആ ഭംഗിയെല്ലാം അവൻ്റെ ഫോണിലേക്ക് പകർത്തി…അതിൻ്റെ കൂടെ ശ്യാമയുടെ ഭംഗിയും തക്കം കിട്ടിയപ്പോൾ അവൻ പകർത്താൻ മറന്നില്ല…അതുകണ്ട ശ്യാമ ചെറിയ പുഞ്ചിരി മാത്രം അഭിക്ക് നൽകി…കൂടുതൽ എന്തേലും നൽകണമെന്ന് അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പ്രദീപ് കൂടെ ഉള്ളതിനാൽ അതിനു സാധിക്കുമായിരുന്നില്ല…


ശ്യാമ അഭിയെക്കൊണ്ട് അവളുടെ രണ്ടുമൂന്ന് സ്റ്റിൽസും അവർ മൂന്നുപേരും ഒന്നിച്ചുള്ള സെൽഫിയും അഭിയും ശ്യാമയും ഒന്നിച്ചുള്ള ഫോട്ടോയും അതുപോലെ തന്നെ ശ്യാമയും പ്രദീപും ഒന്നിച്ചുള്ള ഫോട്ടോയും അവൻ്റെ ഫോണിൽ എടുപ്പിച്ചു…എല്ലാം എടുത്ത് കഴിഞ്ഞതിനു ശേഷം

💬 Comments

View all comments