0%

Chapter Title : ശ്യാമാംബരം 7 [AEGON TARGARYEN] [Climax]

Author : Aegon Targaryen Read All Parts 4.9K

അഭിയെ കണ്ണാടിയിലൂടെ കണ്ട സൗമ്യ വീണ്ടും അഭിയോട് "ടാ ചോദിച്ചത് കേട്ടില്ലേ നിങ്ങള് കഴിച്ചായിരുന്നോ" എന്ന് ചോദിച്ചു…അഭി വിക്കി വിക്കി "ഹാ…ക…കഴിച്ചായിരുന്ന്" എന്ന് പറഞ്ഞു…

"മം ഞങ്ങള് ഇപ്പൊ താഴേക്ക് വരാം നീ പൊക്കോ എങ്കിൽ" എന്ന് പറഞ്ഞുകൊണ്ട് സൗമ്യ തുണികൾ ഇടുന്ന സ്റ്റാൻഡിൽ നിന്നും ഒരു ചുവന്ന പാൻ്റി എടുത്തുകൊണ്ട് അഭിയെ നോക്കി പുഞ്ചിരിച്ചു…അഭി "മം ശരി ചേച്ചി" എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി…എന്താണ് അവിടെ സംഭവിച്ചതെന്ന് അഭിക്ക് ഒരു പിടിയും കിട്ടിയില്ല…

അവൻ പല ചോദ്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച് കൂടുതലൊന്നും ചിന്തിക്കാതെ താഴേക്ക് നടന്നു…

അഭി താഴെ എത്തിയപ്പോൾ ശ്യാമയും അച്ഛനും അമ്മയും കൂടി മാമ്പഴം പറിച്ച് കഴിഞ്ഞ് അടുക്കളയിലേക്ക് കയറിയിരുന്നു…അഭി അവരുടെ അടുത്തേക്ക് ചെന്നിട്ട് "ശ്രേയസ് ചേട്ടൻ കുളിക്കുവാ ഉടനേ വരും അവർ" എന്ന് പറഞ്ഞിട്ട് മാങ്ങകൾ പെറുക്കി ഒരു ചാക്കിലേക്ക് മാറ്റാൻ അവരെ സഹായിച്ചു…

ഏകദേശം 15 മിനുട്ടുകൾക്കുള്ളിൽ തന്നെ ശ്രേയസും സൗമ്യയും റെഡി ആയി താഴേക്ക് വന്നു…ഉടനേ തന്നെ എല്ലാവരോടും യാത്ര പറഞ്ഞ് അഭിയും ശ്യാമയും കാറിലേക്ക് കയറി…"

സൂക്ഷിച്ച് പോ…ചെന്നിട്ട് വിളിക്ക്…വീട്ടിൽ എല്ലാവരോടും അന്വേഷണം പറ" എന്നൊക്കെയുള്ള അവരുടെ യാത്രാ അയപ്പുകൾക്കിടയിൽ "ഇങ്ങനെ വല്ലപ്പോഴും ഇവര് വരുമ്പോൾ കൂടെ നീയും ഇറങ്ങൂട്ടോ അഭി" എന്ന സൗമ്യയുടെ വാക്കുകളും അഭിയുടെ ചെവിയിൽ എത്തി…

അഭി ചിരിച്ചുകൊണ്ട് അവളെ നോക്കി ഒന്നു തലകുലുക്കി "ഹാ…" എന്ന് പറഞ്ഞ ശേഷം എല്ലാവരോടും ഒന്നുകൂടെ യാത്ര പറഞ്ഞിട്ട് അവൻ വണ്ടി മെല്ലെ മുൻപോട്ടെടുത്തു…

കുറച്ച് ദൂരം പിന്നിട്ടപ്പോൾ അഭി ശ്യാമയോട് ഇന്നലെ നടന്നതിനെ

💬 Comments

View all comments