Chapter Title : ശ്യാമാംബരം 7 [AEGON TARGARYEN] [Climax]
ചെയ്തു…ശേഷം മിസ്സ്ഡ് കോൾസ് ആയ നമ്പറിലേക്ക് എല്ലാം തിരിച്ച് വിളിച്ചും വന്ന മെസ്സേജുകൾക്കെല്ലാം റിപ്ലേ കൊടുത്തും അവൻ എല്ലാവരോടും സന്തോഷം പങ്കുവെച്ചു…
ഏറ്റവും ഒടുവിലായി അവൻ ശ്യാമക്കും മെസ്സേജ് അയച്ചു…"കൺഗ്രാട്സ് അഭീ…ഉമ്മാ???" എന്ന ശ്യാമയുടെ മെസ്സേജ് വന്നപ്പോൾ അതിനു റിപ്ലേ കൊടുക്കാൻ തുടങ്ങിയതും ശ്യാമയുടെ കോൾ ഫോണിലേക്ക് വന്നു…
അഭി ഫോൺ എടുത്ത് "ഹലോ ചേച്ചി" എന്ന് പറഞ്ഞതും ശ്യാമ "ഹലോ എൻജിനീയർ സർ…ഇനി നമ്മളെ ഒക്കെ മൈൻഡ് ചെയ്യുമോ" എന്ന് കളിയാക്കി ചോദിച്ചു…അഭി ഒന്നു ചിരിച്ചുകൊണ്ട് "ഒന്നു പോ ചേച്ചി" എന്ന് പറഞ്ഞു…ഉടനേ തന്നെ "ചേച്ചിയെ മൈൻഡ് ചെയ്തില്ലേൽ പിന്നെ ആരെ മൈൻഡ് ചെയ്യണം" എന്നും ചോദിച്ചു…
അതിനു മറുപടിയായി ശ്യാമ ഒന്നു മൂളിയിട്ട് അഭി കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ "ദാ ചേട്ടൻ അടുത്തുണ്ട് ഞാൻ കൊടുക്കാം" എന്ന് പറഞ്ഞുകൊണ്ട് ഫോൺ പ്രദീപിൻ്റെ കൈയിൽ കൊടുത്തു…അഭി കൂടുതൽ ഒന്നും പറയാഞ്ഞത് ഭാഗ്യം എന്ന് കരുതി തലയിൽ കൈ വച്ചു…"ഹലോ കൺഗ്രാത്സ് അഭി"
പ്രദീപിൻ്റെ ശബ്ദം കേട്ടതും അഭി "താങ്ക്സ് ചേട്ടാ" എന്ന് പറഞ്ഞു…ഉടനേ തന്നെ പ്രദീപ് "അപ്പോ ചിലവ് ഒക്കെ എങ്ങനാ നാളെ" എന്ന് ചോദിച്ചപ്പോ അഭി ചിരിച്ചുകൊണ്ട് അതൊക്കെ "നമ്മൾക്ക് സെറ്റ് ആക്കാം ചേട്ടാ" എന്ന് മറുപടി നൽകി…
"ഓക്കെ…എങ്കിൽ നാളെ കാണാം കുറച്ച് പണി ഉണ്ട് ഞാൻ ചെല്ലട്ടെ" എന്ന് പറഞ്ഞുകൊണ്ട് പ്രദീപ് ശ്യാമയുടെ കൈയിൽ ഫോൺ കൊടുത്തിട്ട് അപ്പുറത്തെ മുറിയിലേക്ക് പോയി…അഭി "ഓക്കെ ചേട്ടാ" എന്ന് പറഞ്ഞപ്പോൾ "ചേട്ടൻ അല്ല ചേച്ചിയാ…ചേട്ടൻ പോയി" എന്ന് ശ്യാമയുടെ മറുപടി…"ആഹാ അതുശരി"
💬 Comments
View all comments