Chapter Title : ശ്യാമാംബരം 3 [AEGON TARGARYEN]
…അച്ഛൻ്റെ ഈ വാക്കുകൾ കേൾക്കുമ്പോഴാണ് അഭി ആ ഗാഡ നിദ്രയിൽ നിന്നും ഉണരുന്നത്…"ഹാ അച്ഛാ".
അച്ഛൻ: സമയം എത്ര ആയെന്ന് അറിയുമോ…9…വന്നു വല്ലോം കഴിച്ചിട്ട് കിടക്ക ഇനി…ഞാൻ താഴേക്ക് പോവാ…ഇനി വരണ്ടല്ലോ?
അഭി: വേണ്ടച്ഛാ…ഞാൻ വരുവാ…
അച്ഛൻ: ഹാ ശരി…
കട്ടിലിൽ നിന്നും എഴുന്നേറ്റ് പോയി മുഖമൊക്കെ നന്നായി കഴുകി അഭി അത്താഴം കഴിക്കാൻ ആയി താഴേക്ക് ചെന്നു…
കഴിച്ചുകൊണ്ടിരിക്കുമ്പോൾ…
അമ്മ: ശ്യാമ വന്നിരുന്നു…
അഭി: (ഒന്നു ഞെട്ടിയ ശേഷം)... എ…എന്തിനാ അമ്മേ?
ശ്യാമ: നാളെ അവൾക്ക് കുറച്ച് ഡ്രസ്സ് എടുക്കാൻ പോണം പ്രദീപിന് ഡ്യൂട്ടി ഉള്ളതുകൊണ്ട് നീ ഒന്നു കൊണ്ടുപോകാമോ എന്ന് ചോദിച്ചു…
അഭി: ഹാ…അമ്മെയെന്ത് പറഞ്ഞു…
അമ്മ: നീ എന്തായാലും എഴുന്നേറ്റു വന്നിട്ട് പറഞ്ഞേക്കാം എന്ന് പറഞ്ഞു…നിനക്ക് കൊണ്ടുപോകാം എങ്കിൽ നീ തന്നെ വിളിച്ച് പറഞ്ഞേക്ക്…
അഭി: എനിക്കെന്താ വേറെ പണി…ഞാൻ പോവാം…
അമ്മ: ഹാ…
കഴിച്ചു കഴിഞ്ഞ് മുറിയിലേക്ക് എത്തിയ അഭി നാളെ പോകാം എന്ന് പറയാനായി ശ്യാമയെ വിളിച്ചു…
ശ്യാമ: ഹലോ
അഭി: ഹാ ചേച്ചി…വൈകിട്ട് വന്നായിരുന്നോ ഇവിടെ…
ശ്യാമ: ഹാ…നീ ഉറക്കം ആയിരുന്നു…
അഭി: വിളിക്കാൻ വയ്യായിരുന്നു…
ശ്യാമ: ഓ…ഇവിടുന്ന് നല്ല പണി എടുത്തിട്ട് പോയതല്ലേ ക്ഷീണം കാണുമെന്ന് ഞാനും കരുതി…
അഭി: ചേച്ചിയെ പോക്കിയതാണോ ഇത്ര വലിയ പണി…ഞാൻ പുല്ലുപോലെ പോലെ അല്ലേ എടുത്തുയർത്തിയത്.
ശ്യാമ: ഉവ്വ…ഇനി വാ ഇങ്ങോട്ട് എടുക്കാൻ.
അഭി: വന്നാൽ?
ശ്യാമ: നല്ല അടി വെച്ച് തരും…
അഭി: എന്നിട്ട് ഇന്ന് തന്നില്ലല്ലോ?
ശ്യാമ: അത് പിന്നെ നീ പെട്ടെന്ന് താഴെയിറക്കും എന്ന് വിചാരിച്ച് സമ്മതിച്ചതല്ലെ…ഇനിയില്ല.
അഭി: ഞാൻ എടുത്തോളാം…
ശ്യാമ: ഹാ നീ എടുക്കാൻ വരുമ്പോ ഞാൻ നിന്നു തരുവല്ലേ…പോടാ ചെക്കാ…
അഭി: നിന്നു തന്നൂടേ…ഞാൻ അല്ലേ എടുക്കുന്നേ…
ശ്യാമ: അയിന് നീ ആരാ?
അഭി: അപ്പോ ഞാൻ ആരും അല്ലേ?
ശ്യാമ: അങ്ങനെ പറഞ്ഞോ ഞാൻ…
അഭി: പിന്നാരാന്ന് പറ…
ശ്യാമ: അത് നിനക്ക് അറിഞ്ഞൂടെ…
അഭി: ഹമ്…
ശ്യാമ: അത് പോട്ടെ ചേച്ചി നിന്നോട് ഞാൻ വന്ന കാര്യം പറഞ്ഞോ?
അഭി:
💬 Comments
View all comments