Chapter Title : ശ്യാമമോഹനം 1 [Soumya Sam]
വച്ചു. “കുട്ടീ, സാരമില്ല. ചില ഇഷ്ടങ്ങൾ ഒക്കെ അങ്ങനെയാണ്. സമയം പോകെ ശരിയായിക്കൊള്ളും ഈ വിഷമമൊക്കെ”
“എങ്ങനെ മനസ്സിലായി?”
“ഞാൻ ഒരു ട്രെയിൻഡ് പോലീസ് ഓഫീസർ ആണ്.. നിന്നെപ്പോലൊരാളെ വായിക്കാൻ അതിൻ്റെ പകുതി പോലും ആവശ്യമില്ല. ചിയറപ്പ്. പോയി ഫ്രെഷായി ഉറങ്ങാൻ നോക്ക് ”
അവർ വണ്ടിയിൽ കയറി. വണ്ടി മുന്നോട്ട് പോയപ്പോൾ ശ്യാമ എൻ്റെ മുഖത്ത് നോക്കി ചിരിച്ചു. കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾ കൈവീശിക്കാണിച്ചു. ഞാൻ തിരിച്ചും കൈ വീശി.
മുറിയുടെ മുന്നിലെത്തി വാതിൽ തുറക്കാൻ നോക്കിയപ്പോൾ ആണ് പൂട്ടിയിട്ടില്ലെന്ന് മനസ്സിലായത്. പോയപ്പോളത്തെ തിരക്കിൽ വാതിലടയ്ക്കാൻ മറന്നുപോയിരുന്നോ ! അകത്ത് കയറ ലൈറ്റിട്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ചു പോയി. വാണി കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവളെ അവിടെ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
“ഓഹ്, ഇങ്ങോട്ട് തന്നെ വന്നോ! ഞാൻ കരുതി നീയിനി എൻ്റെ മുന്നിൽ വരില്ലെന്ന്”
“വാണീ ! എന്താ നീ..”
“ഇനിയും അഭിനയം നിർത്താനായില്ലേ?”
“ഞാൻ എന്ത് ചെയ്തെന്നാ..”
“നീയല്ലേ കിഷോറിനെ അപ്പ്രോച്ച് ചെയ്തത്, അവൻ എൻ്റെയടുത്തേക്ക് വരാൻ പോയപ്പോൾ നീ അവനെ തല്ലി!”
“വാണീ ! അവൻ ആണ് എൻ്റെ…”
“ഓ നിൻ്റെ.. നിൻ്റെ ഒരു.. എനിക്കറിയാം നിൻ്റെ ടൈപ്പിനെ. റിജക്ഷൻ ഹാൻഡിൽ ചെയ്യാൻ പഠിക്കണം. അവൻ എൻ്റെ ബോയ്ഫ്രണ്ടായത് കൊണ്ടല്ലേ നിന്നെ റിജക്ട് ചെയ്തത്. നിനക്ക് വേണ്ടത് കിട്ടിയില്ലെന്ന് പറഞ്ഞ് അവനെ തല്ലിയിട്ട് നുണയും പറയുന്നോ..”, അവൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. “നിന്നെ വിശ്വസിക്കാവുന്ന ഒരു സുഹൃത്തായിട്ടാണ് ഞാൻ കണ്ടത്”
എൻ്റെ കാലുകൾ തളർന്നുപോകുന്നത് പോലെ തോന്നി. ബോധം പോയിരുന്നെങ്കിൽ എന്ന് ആശിച്ചു. “യൂ ഹാവ് നോ
💬 Comments
View all comments