Chapter Title : ശ്യാമമോഹനം 1 [Soumya Sam]
ഐഡിയ..” ഞാൻ മുറിയിൽ നിന്ന് ഇറങ്ങി കോമൺ റൂമിലേയ്ക്ക് പോയി. അവിടത്തെ സോഫയിൽ കിടന്നപ്പോൾ ഇനി കരയാൻ ഉള്ള ഊർജ്ജം എനിക്കില്ലെന്ന് തോന്നി. ഭാഗ്യമെന്നേ പറയാൻ പറ്റൂ, ഞാൻ വേഗം തന്നെ ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ വാർഡൻ വന്ന് തട്ടിവിളിച്ചപ്പോൽ ആണ് ഞാൻ എണീറ്റത്. “ഹലോ, മുറിയിൽ ബെഡ്ഡ് തന്നിരിക്കുന്നത് അവിടെ കിടക്കാനാണ്”
“ഓ, മേഡം, ഉം.. ഗുഡ് മോർണിങ്ങ്..”
“ങാ, അതൊക്കെ തന്നെ. എണീറ്റ് പോ..”
മുറിയിൽ ചെന്നപ്പോൾ വാണിയെ കണ്ടില്ല. ഏതായാലും അവളുടെ സാധനങ്ങൾ ഒക്കെ അവിടെത്തന്നെ ഉണ്ട്. ഞാൻ എൻ്റെ ബാഗ് എടുത്ത് വച്ച് സാധനങ്ങൾ പാക്ക് ചെയ്യാൻ തുടങ്ങി. മറ്റൊന്നിനെപ്പറ്റിയും അപ്പോൾ ചിന്തിക്കാൻ തോന്നിയില്ല. സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ഒരു ട്രോളീ ബാഗും പിന്നെ ബാക്ക് പാക്കും മാത്രമേ ഉണ്ടായിരുന്നുള്ളു. പാക്ക് ചെയ്ത് വാർഡൻ്റെ അടുത്ത് ചെന്ന് വെക്കേറ്റ് ചെയ്യുന്ന കാര്യം പറഞ്ഞു. ഒന്നാം തീയതി ആയിരുന്നതിനാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡിപ്പോസിറ്റ് മുഴുവൻ തിരിച്ചു കിട്ടി. ഹോസ്റ്റലിൽ നിന്നിറങ്ങി തിരിഞ്ഞ് നോക്കാതെ നടന്നു.
ഇറങ്ങി നടന്ന് കഴിഞ്ഞപ്പോളാണ് ചെയ്തതിലെ മണ്ടത്തരം മനസ്സിലായത്. എവിടെ പോകുമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. ഇവിടെ ഒരു ഹോസ്റ്റൽ കണ്ടുപിടിക്കാനാണോ വിഷമം, ബോർഡുകളും പോസ്റ്റുകളിലെ പരസ്യ നോട്ടീസുകളും ഒക്കെ നോക്കി കുത്തനെ നടന്നു.
നാല് ഹോസ്റ്റലുകളിൽ കയറി നോക്കി. മൂന്നിൽ ഒഴിവില്ല. നാലാമത്തേത് കണ്ടതേ ഇറങ്ങി നടന്നു. എല്ലായിടവും ന്യൂഇയർ മൂഡിൽ ആയിരുന്നതിനാൽ പൊതുവേ സ്ലോ ആയിരുന്നു. അവസാനം സമയം നോക്കിയപ്പോൾ 7 മണി. ഇനിയിപ്പോ വല്ല ഹോട്ടലിലും റൂമെടുക്കാം. നാളെ ഓഫീസിലും
💬 Comments
View all comments