Chapter Title : ശ്യാമമോഹനം 1 [Soumya Sam]
നോക്ക്”, എന്നെ കണ്ണാടിയുടെ നേരെ തിരിച്ചുനിർത്തി അവൾ പറഞ്ഞു. ഞാൻ ചിരിക്കാൻ ശ്രമിച്ചു. പിന്നെ ഫ്രോക്ക് എടുത്ത് ധരിച്ചു. അവൾ തന്നെയായിരുന്നു എൻ്റെ മുടി ചീകിയൊതുക്കി ഒരു ക്ലിപ്പ് ഇട്ട് തന്നത്.
“വാണീ, ഒരു മിനിറ്റ്, ഞാനൊന്ന് ലൂവിൽ പോയി വരാം”, ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ച് ടാപ്പ് ഓൺ ചെയ്ത് ഞാൻ പൊട്ടിക്കരഞ്ഞു. പിന്നെ മുഖം കഴുകി പുറത്തിറങ്ങി. അവൾ അക്ഷമയായി നിൽക്കുകയായിരുന്നു. പോകുന്ന വഴിയിൽ എല്ലാം അവൾ വളരെ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. എൻ്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഞാൻ അവളുടെ ചുണ്ടുകളെ തന്നെ നോക്കിയിരുന്നു.
പാർട്ടി നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ അവിടെയെല്ലാം വളരെ ക്രൗഡഡ് ആയിരുന്നു. ഞങ്ങൾ ഒരു സൈഡീലാണ് നിന്നത്. അതിനടുത്ത് തന്നെ ഒരു പോലീസ് വാഹനവും ഉണ്ടായിരുന്നു.
“ഇവരെ കാണുന്നില്ലല്ലോ.. എവിടെയാണോ ആവോ..”, പാട്ടിൻ്റെ ശബ്ദത്തിനു മേലെ സംസാരിക്കാൻ ശ്രമിച്ചിട്ടാവണം, വാണി അലറുന്നത് പോലെ എനിക്ക് തോന്നി. സമയം കഴിയുംതോറും തിരക്ക് കൂടിവരികയായിരുന്നു. ഇരുവശത്തുനിന്നും ഉള്ളവർ മേത്ത് വന്ന് മുട്ടാനും തട്ടാനും ഒക്കെ തുടങ്ങിയപ്പോൾ ആകെ അൺകംഫർട്ടബിൾ ആയിവരുന്നുണ്ടായിരുന്നു. അപ്പോൾ ഡിജെ “ആയ് മാക്കറീന..” പ്ലേ ചെയ്യാൻ തുടങ്ങി. എല്ലാവരും മാക്കറീന ഡാൻസിൽ ആയിരുന്നു. മിനി സ്കർട്ടിൽ ഡാൻസ് കളിക്കുന്ന വാണി അവളുടെ അരക്കെട്ട് വട്ടം കറക്കിയപ്പോൾ മറ്റോന്നും ചിന്തിക്കാതെ ഞാൻ അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് ഡാൻസ് ചെയ്യാൻ തുടങ്ങി. പക്ഷേ അപ്പോളേയ്ക്കും പിന്നിൽ നിന്നവൻ എൻ്റെ മുലയിൽ പിടിച്ചമർത്തി. ഞാൻ ഒന്നും ആലോചിക്കാതെ തിരിഞ്ഞ് അവൻ്റെ മുഖത്ത് ആഞ്ഞടിച്ചു.
തിരിഞ്ഞ് നോക്കിയ വാണി “കിഷോർ!” എന്ന് വിളിക്കുന്നത് ഞാൻ കേട്ടു.
💬 Comments
View all comments