Chapter Title : ശ്യാമമോഹനം 1 [Soumya Sam]
അപ്പോളേയ്ക്കും ബഹളമായിരുന്നു. അവൻ എന്നെ പിടിച്ച് പുറത്തേയ്ക്ക് തള്ളി. മറ്റ് പെണ്ണുങ്ങളും നെഞ്ചിൽ ചുറ്റി കൈ വച്ച് അവിടെനിന്ന് മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മുന്നോട്ടാഞ്ഞ് വീഴാൻ പോയ എന്നെ പോലീസ് യൂണിഫോമിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ ചാടിപ്പിടിച്ചു. മറ്റ് പോലീസുകാർ തിരക്കിലേയ്ക്ക് ലാത്തിയുമായി കയറുന്നതും ഞാൻ കണ്ടു. ഇതിനിടയിൽ വാണി കിഷോറിനെ കെട്ടിപ്പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞ് പോയി. ആരാണെന്നറീയാത്ത പോലീസുകാരിയെ ഞാൻ കെട്ടിപ്പിടിച്ച് അവരുടെ നെഞ്ചിൽ മുഖമമർത്തി കരയാൻ തുടങ്ങി. അവർ എന്നെ മാറ്റി നിർത്തി ബാക്കിയുള്ളവർക്കൊപ്പം പോകാൻ ശ്രമിച്ചു. പക്ഷേ എൻ്റെ കരച്ചിൽ കണ്ടിട്ടാവണം, അവർ എന്നെ കെട്ടിപ്പിടിച്ചു. അല്പം ഒന്ന് ആശ്വാസമായപ്പോൾ അവർ എന്നെ പോലീസ് കാറിൻ്റെ ഏറ്റവും പിന്നിലെ സീറ്റിൽ കയറ്റിയിരുത്തി.
വാതിലടച്ച് അവർ തിരക്കിലേയ്ക്ക് പോകുന്നത് കണ്ടപ്പോളാണ് അവർ എസ് ഐ ആണെന്ന് എനിക്ക് മനസ്സിലായത്. ഞാൻ കരഞ്ഞുകൊണ്ടിരുന്നു. സങ്കടം തീരുന്നത് വരെ. അരമണിക്കൂറെങ്കിലും എടുത്ത് കാണും. ഒരു വനിതാ പോലീസ് കോൺസ്റ്റബിൾ വന്ന് ഡോർ തുറന്നു. മറ്റൊരു വനിതാ കോൺസ്റ്റബിൾ മറ്റേ വശത്തേ ഡോറും. ആദ്യം കയറി ഇരുന്ന കോൺസ്റ്റബിൾ കയ്യിലെ ലാത്തി പിൻ സീറ്റിലേയ്ക്ക് ഇടാൻ തിരിഞ്ഞപ്പോൾ എന്നെ കണ്ടു. അവർ അലറിക്കൊണ്ട് പുറത്തേയ്ക്ക് ചാടി. ബഹളം കേട്ട് എസ് ഐ യും ഡ്രൈവറും ഓടി വന്നു.
“മേഡം, കാറിലൊരു ആൾ..”, പേടിയോടെ അവർ അത് പറഞ്ഞ് തീർന്നതും എസ് ഐ ക്ക് കാര്യം മനസ്സിലായി. അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിയടങ്ങിയപ്പോൾ അവർ വണ്ടിയിൽ കയറി. പിന്നാലെ ഡ്രൈവറും രണ്ട് കോൺസ്റ്റബിൾമാരും. എസ് ഐ കാര്യം പറഞ്ഞപ്പോ
💬 Comments
View all comments