0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

ഏട്ടൻ എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ. അന്ന് അപ്പു ഏട്ടൻ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും. "

"എന്ത് പറഞ്ഞാലും അനുസരിക്കുമല്ലോ..?"

"മ്. അനുസരിക്കും. ഉറപ്പ്. "

പിന്നെ സുധി ഒന്നും പറഞ്ഞില്ല. കുറച്ചു സമയം അങ്ങനെ തന്നെ സുധി ശ്യാമയെ കെട്ടിപിടിച്ചു കിടന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ശ്യാമ ചോദിച്ചു.

"അപ്പു ഏട്ടാ നമുക്ക് തിരിച്ചു പോകേണ്ടേ..?" വീട്ടിൽ എല്ലാവരും നമ്മളെ തിരക്കില്ലേ..? നമ്മൾ എങ്ങനെ പോകും. " .

"അതിനല്ലേടി പെണ്ണേ അമ്മുവിന്റെ സ്കൂട്ടർ ഇവിടെ ഉള്ളത്. നമ്മൾ അതിൽ പോകും. പഴയ പോലെ. എന്റെ ശ്യാമക്കുട്ടി ഓടിക്കുന്ന സ്കൂട്ടിയുടെ പിന്നിൽ ഞാൻ എന്റെ ശ്യാമകുട്ടിയെ കെട്ടിപിടിച്ചു ഇരിക്കും. പോകുന്ന വഴിയിൽ നമുക്ക് നമ്മുടെ സിസ്റ്ററെ കണ്ട് നമ്മുടെ കല്ല്യാണത്തിന് ക്ഷണിക്കണം. "

"എന്നാ വാ നമുക്ക് പോകാം."

ശ്യാമയും സുധിയും എഴുനേറ്റു എന്നിട്ട് ഒന്ന് ഫ്രഷ് ആയ ശേഷം അവർ അവിടെ നിന്നും ഇറങ്ങി.

ശ്യാമ തന്നെയാണ് സ്കൂട്ടർ എടുത്തത്. സുധി പിറകിൽ ഇരുന്നു. അവൾ തന്നെ സുധിയുടെ കൈ പിടിച്ചു അവളുടെ വയറിൽ വെച്ചു. എന്നിട്ട് സുധിയെ നോക്കി ചിരിച്ചശേഷം സ്കൂട്ടർ എടുത്തു.

പോകുംവഴിയിൽ അവർ ഹോസ്പിറ്റലിൽ കയറി. എന്നിട്ട് സിസ്റ്ററെ കണ്ട് കല്യാണത്തിന് ക്ഷണിച്ചു.

അതുപോലെ തന്നെ അവർ വീട്ടിലേക്കും പോയത്.. വീട്ടിലെത്തിയ ഉടനെ ശ്യാമ അവളുടെ അമ്മ കിടന്ന റൂമിലേക്ക് പോയി. എന്നാൽ റൂമിൽ നിന്ന് അമ്മയുടെ സംസാരം കേട്ടപ്പോൾ അവൾ റൂമിൽ കയറാതെ വാതിൽക്കൽ മറഞ്ഞു നിന്ന് അവരുടെ സംസാരം കേട്ടു നിന്നു.

" ഇല്ല ഏട്ടാ

💬 Comments

View all comments