0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

നീ കൂടെ വാ. നമുക്ക് ഒരുമിച്ച് പോയി മുതലാളിയെ കാണാം..മുതലാളി നിനക്കും നല്ലൊരു ജോലി തരാതിരിക്കില്ല.

എന്നെ മുതലാളിക്ക് വിൽക്കാൻ പോകുകയാണ് എന്ന് എനിക്ക് മനസ്സിലായി. അത് കഴിഞ്ഞു എന്റെ മോളേയും അയാൾ നശിപ്പിക്കും. പിന്നെ മുതലാളിക്ക് വിൽക്കും. എനിക്ക് ഉറപ്പായി.

ഇനി ചെയ്യേണ്ട കാര്യങ്ങൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു. അയാളുടെ കൂടെ പോകാനായി ഒരുങ്ങിയ ശേഷം

ഞാൻ അടുക്കളയിൽ നിന്ന് നല്ല മൂർച്ചയുള്ള ഒരു കത്തി എടുത്ത് എന്റെ സാരിയിൽ ഒളിപ്പിച്ച് അയാളുടെ കൂടെ അയാളുടെ സ്കൂട്ടിയിൽ കയറി.

ആരും കാണാത്ത ഒരു വളവിൽ വെച്ച് ഞാൻ ആ കത്തിയെടുത്ത് അയാളുടെ പിന്നിൽ ആഞ്ഞു കുത്തി. അയാളുടെ കൺട്രോൾ പോയി. ഞാൻ ആ കത്തികൊണ്ട് തന്നെ വീണ്ടും ഒന്ന് കൂടെ അയാളുടെ പുറത്ത് കുത്തി. . അതോടെ സ്കൂട്ടർ മറിഞ്ഞു വീണു.

എന്റെ തലയിടിച്ചു വീണു. ആയാളും അതുപോലെ വീണു പിടഞ്ഞു. ഞാൻ മെല്ലെ എഴുനേറ്റ് അയാളുടെ അടുത്ത് പോയി. എന്നിട്ട് അവിടെ കണ്ട കല്ലെടുത്തു അയാളുടെ തലയിൽ അടിച്ചു. ഞാൻ അയാളോടായി അലറി പറഞ്ഞു.

നീ എന്നേയും എന്റെ കുടുംബത്തേയും നശിപ്പിച്ചിട്ട് ഇനി നിനക്ക് എന്റെ മോളേയും വേണം അല്ലേടാ..

എന്ന് പറഞ്ഞു അയാളെ ഞാൻ ആ കല്ല് കൊണ്ട് അടിച്ചു കൊന്നു. ഞാൻ അയാളെ വലിച്ച് കൊണ്ട് വന്നു എന്നിട്ട് അവിടെ യുള്ള ചെറിയ കൊക്കയിൽ അയാളെ തള്ളിയിട്ടു. പിന്നെ അയാളുടെ സ്കൂട്ടിയും.

അപ്പോഴേക്കും എന്റെ ബോധം പോയി. ഞാനും അവിടെ തന്നെ വീണു.

പിന്നെ എനിക്ക് ബോധം വരുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ

💬 Comments

View all comments