0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

രാത്രിയിൽ നടന്ന കാര്യം ഓർമ്മ വന്നത്. തന്നെ മുഴുവനായും അപ്പു ഏട്ടന് കൊടുത്ത രാത്രി. ശ്യാമ നാണം കൊണ്ട് മുഖം പൊത്തി എന്നിട്ട് പറഞ്ഞു.

"അയ്യേ. ച്ചീ. എന്നോട് മിണ്ടേണ്ട. എന്തൊക്കെയാ അന്ന് രാത്രിയിൽ കാണിച്ചു കൂട്ടിയത്. നാണം ഇല്ലാതെ. ഇനി അങ്ങനെ ഒന്നും ഞാൻ സമ്മതിക്കില്ല.."

"സമ്മതിക്കില്ലേ..?. അത് കാണാലോ. അപ്പോൾ നമ്മുടെ കല്യാണം കഴിഞ്ഞാലും സമ്മതിക്കില്ലേ.?.

"കല്യാണം കഴിഞ്ഞാൽ പിന്നെ ഞാൻ അപ്പു ഏട്ടന്റെ സ്വന്തം അല്ലേ.? പിന്നെ അപ്പു ഏട്ടന് എന്തും ആകാലോ. അതിന് എന്നോട് സമ്മതം ചോദിക്കണോ..,?"

"ആണോ.? സന്തോഷം. എന്തായാലും കല്യാണം കഴിഞ്ഞാലെങ്കിലും ഈ പെണ്ണിനെ മുഴുവനായും എനിക്ക് കിട്ടുമല്ലോ..?"

സുധി പറഞ്ഞു. പിന്നെ ഫോൺ എടുത്ത് മോഹനെ വിളിച്ചു. കുറച്ചു കഴിഞ്ഞ് നാല് പേരും വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയ ഉടനെ ശ്യാമ ചുറ്റും നോക്കി.

അപ്പോഴേക്കും എല്ലാവരും പുറത്തേക്ക് വന്നു.

"വാ മോളെ കയറി വാ. ഇനി ഇതാണ് മോളുടെ വീട്. ഇനിയുള്ള കാലം മുഴുവൻ മോള് ജീവിക്കാൻ പോകുന്ന വീട് "

സുധിയുടെ അച്ഛൻ പറഞ്ഞു.

. സുധിയുടെ അമ്മ ആരതി ഉഴിഞ്ഞു അവരെ അകത്തേക്ക് കയറ്റി.

ആ വലിയ വീട്ടിൽ ശ്യാമയ്ക്ക് എന്തോ അപരിചിതത്വം പോലെ തോന്നി. അത് മനസ്സിലാക്കിയ സുചിത്ര പറഞ്ഞു.

"പേടിക്കേണ്ട. ഇതാണ് ഞങ്ങളുടെ വീട്. അല്ല . നമ്മുടെ വീട്. ഇനി മുതൽ ഇതു ശ്യാമയുടെ കൂടെ വീടാണ്. ശ്യാമയുടെ സ്വന്തം വീട്. അങ്ങനെയേ കാണാവൂ. കേട്ടല്ലോ..? വാ ഞാൻ ആദ്യം തന്നെ അപ്പു ഏട്ടന്റെ റൂം കാണിച്ചു തരാം.

💬 Comments

View all comments