0%

Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco Read All Parts 3.5K

എന്റെ കൂട്ടുകാരൻ തന്നതാ.. എനിക്ക് തരാൻ ഉണ്ടായിരുന്ന പണം അവൻ തന്നു. അവന്റെ ആണ് ആ സ്കൂട്ടർ. അവൻ ആണ് എന്നെ സ്കൂളിൽ കൊണ്ട് വിട്ടത്. അതിന് ശേഷം അവൻ വേഗം ഒരു ഓട്ടോ പിടിച്ചു തിരിച്ചു പോയി."

"എങ്കിലും എനിക്ക് ഇത് വേണ്ട അപ്പു ഏട്ടാ. ഇപ്പോൾ തന്നെ ഞാൻ അപ്പു ഏട്ടന്റെ കടക്കാരി ആയി. എന്നെകൊണ്ട് ഒരിക്കലും വീട്ടാൻ പറ്റാത്ത അത്രയും വലിയ കടം."

അതും പറഞ്ഞു. ശ്യാമ പുറത്തേക്ക് പോകാൻ നോക്കി.

"ശ്യാമേ."

സുധി കുറച്ചു ഗൗരവത്തിൽ വിളിച്ചു.

അത് കേട്ട് ശ്യാമ അവിടെ നിന്നു.

"എനിക്ക് ഒരു വാക്കേ ഉള്ളൂ ഒരു പ്രവൃത്തിയും . ഞാൻ പറഞ്ഞത് കെട്ടില്ലെങ്കിൽ. " അങ്ങനെ ഗൗരവത്തിൽ പറഞ്ഞ ശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു

"ഞാൻ പോയി കേസ് കൊടുക്കും.. ശ്യാമയ്ക്ക് എതിരെ. അത് വേണോ? എന്നിട്ട് ജയിലിൽ പോയി കിടക്കുന്നോ.. ഒരു മൂന്നാല് വർഷം..

ഞാൻ പറയുന്നത് എന്തും അനുസരിക്കാം എന്ന് പറഞ്ഞിട്ട് ഇങ്ങനെ ആണോ അനുസരിക്കുന്നത്. ?"

ശ്യാമ ആ കവറും എടുത്ത് ഒന്നും മിണ്ടാതെ താഴേക്ക് പോയി.

സുധി അവിടെ കിടന്നു. സാവധാനം ഉറങ്ങി പോയി.

"അപ്പു ഏട്ടാ.. അപ്പു ഏട്ടാ.. എഴുനേൽക്ക് ഭക്ഷണം കഴിക്കേണ്ടേ..? സമയം ഒരുപാട് ആയി. "

ശ്യാമ വിളിക്കുന്നത് കേട്ടാണ് സുധി കണ്ണു തുറന്നത്. സുധി എഴുനേൽക്കാൻ നോക്കി അത് കണ്ടു ശ്യാമ സുധിയെ പിടിച്ചു എഴുനേൽപ്പിച്ചു.

സുധി ശ്യാമയെ നോക്കി.

ശ്യാമ നേരത്തെ ഉടുത്തിരുന്ന സാരിയൊക്കെ മാറ്റിയിരുന്നു. ഒരു ചൂരിദാർ ആണ് ശ്യാമ ഉടുത്തത്.

"വൈകുന്നേരം

💬 Comments

View all comments