Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]
പോയി ഒരു സ്റ്റൂൾ എടുത്തു വരാം. അപ്പു ഏട്ടൻ അതിൽ ഇരുന്നാൽ മതി. ഞാൻ അപ്പു ഏട്ടനെ കുളിപ്പിച്ചു തരാം.."
"വേണ്ട ശ്യാമേ. ശ്യാമയ്ക്ക് വിഷമം ആണെങ്കിൽ വേണ്ട.. എനിക്ക് പ്രശ്നം ഇല്ല. ആരും ഇല്ലാത്തവർ അങ്ങനെ ഒന്നും ആഗ്രഹിക്കരുത്തല്ലോ.. ശ്യാമ എന്നെ സഹായിച്ചപ്പോൾ എനിക്കും ആരൊക്കെയോ ഉണ്ടെന്ന് ഞാൻ കരുതിപ്പോയി. "
"അപ്പു ഏട്ടാ..എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് .. അപ്പു ഏട്ടനെ ഞാൻ കുളിപ്പിച്ചു തരാം എന്ന് പറഞ്ഞല്ലോ..? പിന്നെ എന്തിനാ..?"
,
"അതല്ല. ശ്യാമ അറിയണം.
ശ്യാമേ... എനിക്ക് ആകെ ഉണ്ടായിരുന്നത് അമ്മയാണ്. അച്ഛൻ എന്നത് എനിക്ക് എപ്പോഴും പേടിപ്പെടുത്തുന്ന ഒരു സ്വപ്നം പോലെ ആണ്. സ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഒരു മനുഷ്യൻ . ഒരുപാട് അടികൾ കുട്ടിക്കാലത്ത് തന്നെ എനിക്ക് അച്ഛന്റെ കൈയിൽ നിന്ന് കിട്ടിയിട്ടുണ്ട്. അതൊക്കെ വെറും ഓർമ്മകൾ മാത്രമാണ്.
പിന്നെ കുറച്ചു കൂടെ വളർന്നപ്പോൾ അമ്മയും എന്നെ വിട്ട് പോയി. ഞാൻ ശരിക്കും തനിച്ചായി. ആരും ഇല്ലാതെ ഒരു വീട്ടിൽ തനിച്ചു കഴിയുക എന്നത് എത്ര ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് ശ്യാമയ്ക്ക് അറിയാമോ..?.
ശ്യാമയ്ക്ക് അമ്മയുള്ളത് കൊണ്ടാണ് ഇപ്പോൾ അത് മനസ്സിലാവാത്തത്. ഒരു നാൾ ആ അമ്മ ഇല്ലാതായാൽ തനിച്ചു കഴിയേണ്ടി വന്നാൽ ശ്യാമയ്ക്ക് അത് മനസ്സിലാകും. ശ്യാമയുടെ സ്നേഹവും പരിചരണവും കിട്ടിയപ്പോൾ ഞാൻ കരുതി എനിക്കും ആരൊക്കെയോ ഉണ്ടെന്ന് അതാണ് ഞാൻ.
ശ്യാമയ്ക്ക് ഞാൻ ഒരു ശല്ല്യം ആണെങ്കിൽ ഞാൻ എവിടെയെങ്കിലും പോയിക്കൊള്ളാം. ശ്യാമ എനിക്ക് തരണം എന്ന് പറഞ്ഞ പൈസ പോലും
💬 Comments
View all comments