Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
ഇങ്ങനെ ഉള്ള ചിന്തകൾ വന്നത്. അമ്മോ അറിയില്ല. എന്ത് പറഞ്ഞാലും താനും ഒരു മനുഷ്യ ജീവി അല്ലേ.. ചിലപ്പോൾ ആസ്വദിച്ചു കാണും.
ഇല്ല ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല. ഇനി അപ്പു ഏട്ടൻ ചിലപ്പോൾ തിരിച്ചു വന്നെന്നും വരില്ല. ഇല്ല അങ്ങനെ വരാതിരിക്കാൻ അപ്പു ഏട്ടന് കഴിയുമോ..? ഒന്നുമില്ലെങ്കിലും അപ്പു ഏട്ടന്റെ സ്കൂട്ടർ എടുക്കാൻ എങ്കിലും വരില്ലേ.
അയ്യോ തന്റെ മോതിരം. സുധിയേട്ടൻ തന്റെ കൈയിൽ ഇട്ട് തന്ന മോതിരം. അത് അപ്പു ഏട്ടന്റെ കൈയിൽ ആണ് ഉള്ളത്. അത് തനിക്കു തിരിച്ചു വേണമായിരുന്നു. അത് തിരിച്ചു കിട്ടിയെങ്കിൽ....
സുധിയേട്ടന്റെ ഓർമ്മയ്ക്ക് ഇനി ആകെ ശേഷിച്ചുള്ളത് ഒരു താലിയും ആ മോതിരവും മാത്രമായിരുന്നു. ബാക്കി എല്ലാം മുൻപ് തന്നെ വിറ്റു. ഇപ്പോൾ ഈ താലി മാത്രമേ തന്റെ കൈയിൽ ഉള്ളൂ.
.
ഇങ്ങനെ ആണെങ്കിൽ അതും അടുത്ത് വിൽക്കേണ്ടി വരും. ഇനി എപ്പോഴാണമ്മോ ബാങ്കിൽ നിന്നും ആൾ വരുന്നത്. വീട്ടിൽ നിന്നും ഇറക്കി വിടുന്നത്. അങ്ങനെ ഇറക്കി വിട്ടാൽ താനും അമ്മയും എങ്ങോട്ട് പോകും. ഒന്നും അറിയില്ല.
ഇങ്ങനെയൊക്കെ ചിന്തിച്ചാണ് ശ്യാമ വീട്ടിൽ എത്തിയത്. അപ്പോഴാണ് മറ്റൊരു പ്രശ്നം ശ്യാമയെ അലട്ടിയത്.
അമ്മ. അമ്മയോട് എന്ത് പറയും എന്നതാണ് ശ്യാമയുടെ പ്രശ്നം. അപ്പു ഏട്ടൻ എവിടെ എന്ന് അമ്മ ചോദിച്ചാൽ എന്ത് പറയും.
എന്തെങ്കിലും പറയാം. എന്ന് മനസ്സിൽ കരുതി ശ്യാമ വാതിൽ തുറന്ന് അകത്തേക്ക് കയറി. നേരെ അമ്മയുടെ മുറിയിൽ പോയി. അമ്മ കട്ടിലിൽ കിടക്കുകയായിരുന്നു. അത് കണ്ട് മനസ്സിൽ ഉള്ള എല്ലാ സങ്കടവും ദേഷ്യമായി
💬 Comments
View all comments