0%

Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco Read All Parts 4K

ഏട്ടാ. ഉമ്മ തരാം എന്ന് ഞാൻ പറഞ്ഞല്ലോ. പക്ഷെ അഞ്ചു മിനുട്ട് തന്നെ വേണം എന്ന് അപ്പു ഏട്ടന് എന്താ ഇത്രയും വാശി."

"അത് . എനിക്ക് തേൻ വലിയ ഇഷ്ട്ടം ആണ്. ശ്യാമയുടെ ചുണ്ടിലും നിറയെ തേൻ ഉണ്ടല്ലോ.. അത്രയും സമയം എനിക്ക് ആ തേൻ കുടിക്കാലോ. അതാ."

"എന്നാ ഇപ്പോൾ അങ്ങനെ എന്റെ തേൻ കുടിക്കേണ്ട. എനിക്ക് വേറെ പണിയുണ്ട്."

അതും പറഞ്ഞു ശ്യാമ താഴേക്ക് പോയി.

സുധി അവിടെ ഇരുന്ന് ചിരിച്ചു..

കുറച്ചു സമയം കഴിഞ്ഞു ശ്യാമ ഇഡ്ഡലിയും സാമ്പാറും ആയി മുകളിലേക്ക് വന്നു.

"വിശക്കുന്നു എന്ന് പറഞ്ഞില്ലേ. ഇപ്പോൾ ഇത് കഴിക്കാം. പിന്നെ ഞാൻ ചോറ് തരാം. ഇത് രാവിലെ ഉണ്ടാക്കിയതാ. അപ്പു ഏട്ടന് ഇഡ്ഡലി ഇഷ്ട്ടം ആണോ..?"

"ഇഡ്ഡലി ഇഷ്ട്ടം തന്നെയാണ്. പ്രത്യേകിച്ച് ശ്യാമയുടെ ഇഡ്ഡലി. അതും ശ്യാമ സന്തോഷത്തോടെ തരുമ്പോൾ. പക്ഷെ ഇപ്പോൾ എനിക്ക് അത് വേണ്ട. ആദ്യം ശ്യാമ തരാം എന്ന് പറഞ്ഞ സാധനം താ എന്നിട്ട് മതി. ഇഡ്ഡലി."

'അത് പറ്റില്ല. ഇഡ്ഡലി കഴിച്ചാൽ . തേൻ കുടിക്കാൻ തരാം.. " ശ്യാമ നാണത്തോടെ പറഞ്ഞു.

"ഉറപ്പായും.. തരുമോ..?"

"ഉം.. തരും. ഉറപ്പായും തരും. ഇപ്പോൾ ഇത് കഴിക്ക്."

അതും പറഞ്ഞു ശ്യാമ ഇഡ്ഡലി മുറിച്ചെടുത്തു സുധിയുടെ വായിൽ വെച്ചു കൊടുത്തു. സുധി അത് കഴിച്ചു.

"ശ്യാമയുടെ ഇഡ്ഡലി ആയത് കൊണ്ടാണ് ഇഡ്ഡലിക്ക് ഇത്രയും രുചി. "

.

സുധി പറഞ്ഞതിന്റെ അർത്ഥം ശ്യാമക്ക് മനസ്സിൽ ആയെങ്കിലും ശ്യാമ പറഞ്ഞു.

"മിണ്ടാതെ വാ പൂട്ടി കഴിച്ചോണം.

💬 Comments

View all comments