0%
Chapter 8

ശ്യാമയും സുധിയും 8 [ഏകൻ]

Author : VaSco | Read All Parts | 👁 390 |

സുചിത്ര വിളിച്ചു ചോദിച്ചു.

"ആ ! ചേച്ചി ഞാൻ കുളിക്കാൻ നോക്കുവായിരുന്നു. അപ്പോഴാണ് മാറാനുള്ള ഡ്രെസ്സ് എടുക്കാൻ മറന്നു പോയ കാര്യം ഓർമ്മ വന്നത്..?"

"മാറി ഉടുക്കാൻ ഉള്ളതൊക്കെ ഞാൻ എടുത്തു വെക്കാം. നീ വേഗം കുളിച്ചു വാ പെണ്ണേ.."

"അത് വേണ്ട ചേച്ചി . ഞാൻ എടുത്തോളാം."

അതും പറഞ്ഞു ശ്യാമ പുറത്തേക്ക് വന്നു. അപ്പോഴേക്കും അന്ന് സുധി വാങ്ങികൊടുത്ത ആ സിൽക്ക് സാരി സുചിത്ര എടുത്തു വച്ചിരുന്നു.

" ടി! പെണ്ണെ നീ ഇതു ഉടുത്താൽ മതി. ഇതിൽ നിന്നെ കാണാൻ നല്ല ഭംഗി ഉണ്ടായിരിക്കും."

" അയ്യേ ഇതൊന്നും വേണ്ട ചേച്ചീ. ഇത് ഉടുത്താൽ ഉള്ളിൽ ഉള്ളതെല്ലാം കാണും. "

" അങ്ങനെ കാണുകയൊന്നുമില്ല. ഇനി കുറച്ച് കണ്ടാലും കുഴപ്പമൊന്നുമില്ല. അതും ഒരു ഭംഗിയാണ്. നീ ഇതു തന്നെ ഉടുത്താൽ മതി. "

ഇളം കാപ്പി കളറിലുള്ള ഒരു സാരിയായിരുന്നു അത്. അതിൽ നിറയെ വെള്ള പൂക്കളും ഉണ്ടായിരുന്നു.

" പ്ലീസ് വേണ്ട ചേച്ചി. ഞാൻ ആ ചുരിദാർ ഉടുത്തോളാം. ആ വെള്ള ചുരിദാർ. "

" അതു നമുക്കു പിന്നെ ഉടുക്കാം. ഇപ്പോൾ എന്തായാലും കുളിച്ചു വന്നിട്ട് നീ ഇത് ഉടുക്ക്. എന്നിട്ട് എങ്ങനെയുണ്ട് എന്ന് ഞാൻ ഒന്ന് നോക്കട്ടെ. കൊള്ളില്ലെങ്കിൽ അപ്പോൾ മാറ്റാം."

ശ്യാമ വേഗം തന്നെ ഉള്ളിൽ ഉടുക്കുന്നതെല്ലാം എടുത്ത് ബാത്റൂമിലേക്ക് പോയി. അതും ഒരു കാപ്പി കളർ പാവാടയും ബ്രായും ഷഡ്ഡിയും ആയിരുന്നു.

ശ്യാമ വേഗം കുളിച്ചു വന്നു ആ സാരി എടുത്ത് ഉടുത്തു.

"വൗ!! എന്ന ഗ്ലാമർ ആടി പെണ്ണേ..? നീ സൂപ്പർ സുന്ദരി തന്നെ. ഈ വേഷത്തിൽ എന്റെ ഏട്ടൻ നിന്നെ കണ്ടാൽ ഉണ്ടല്ലോ . അപ്പോൾ തന്നെ കെട്ടിക്കൊണ്ടുപോകും. അത്രയും സുന്ദരിയാണ് നീ." സുചിത്ര പറഞ്ഞു.

" പ്ലീസ്! ചേച്ചി എന്നെ ഇങ്ങനെ കളിയാക്കല്ലേ.. എനിക്ക് നാണമാകും. "

"നാണിച്ചോടി കുറച്ചൊക്കെ നാണിച്ചോ. പെണ്ണിന് നാണവും ഒരു ഭംഗിയാണ്.. ആയില്ല ഒരു പൊട്ട് കൂടെ വേണം. എന്നിട്ട് ആ കണ്ണുകൂടെ എഴുത്. അപ്പോൾ നീ ഒരു അപ്സര സുന്ദരിയായി മാറും. ആരു കണ്ടാലും കൊതിക്കുന്ന ഒരു സുന്ദരി."

"ചേച്ചി..!! പോ ചേച്ചി വെറുതെ എന്നെ കളിയാക്കാതെ. ഞാൻ അത്ര സുന്ദരിയൊന്നുമല്ല. "

" ആരു പറഞ്ഞു നീ സുന്ദരിയല്ലെന്ന്...? അപ്പു ഏട്ടൻ താഴെ വരട്ടെ നമുക്ക് ചോദിക്കാം നീ സുന്ദരിയാണോ എന്ന്.. ഇപ്പോൾ നീ കണ്ണാടി ഒന്ന് നോക്കിയേ. "

അതും പറഞ്ഞു സുചിത്ര ശ്യാമയെ ആ വലിയ കണ്ണാടിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി. എന്നിട്ട് കണ്ണ് എഴുതി കൊടുക്കുകയും കറുത്ത പൊട്ടടുത്തു വച്ചു കൊടുക്കുകയും ചെയ്തു.

പക്ഷേ അപ്പോൾ ശ്യാമയുടെ മനസ്സിൽ വന്നത് വെറും ഷെഡ്‌ഡിയും ബ്രായും മാത്രം ഉടുത്ത് അവളുടെ അപ്പു ഏട്ടന്റെ മുന്നിൽ നിൽക്കുന്ന രംഗമാണ്.

"നോക്കടി പെണ്ണെ എങ്ങനെയുണ്ട്.. "

അതും പറഞ്ഞ് ശ്യാമയുടെ കവിളിൽ സുചിത്ര ഉമ്മ വെച്ചു. ശ്യാമ സുചിത്രയെ നോക്കി . സുചിത്ര

💬 Comments

View all comments