Chapter Title : ശ്യാമും അമ്മയും കാര്‍ലോസും [സ്മിത]
കൂടാതെ അവനെ നോക്കി പുഞ്ചിരിച്ചു.
“ആ, അത് പോട്ടെ!”
പെട്ടെന്നോര്‍മ്മിച്ച് അമ്മ പറഞ്ഞു.
“ഇത് ഇവിടെ തരാന്‍ വന്നതാ, ഞാന്‍,”
അവന്‍റെ നേരെ അടുത്ത് കൈയ്യിലിരുന്ന കാസറോള്‍ കാര്‍ലോസിനു നല്‍കിക്കൊണ്ട് അമ്മ പറഞ്ഞു. ‘ഞങ്ങള്‍’ എന്നതിന് പകരം ‘ഞാന്‍’ എന്ന് ഉപയോഗിച്ചതില്‍ എനിക്കല്‍പ്പം ഈര്‍ഷ്യ തോന്നി.
“ഓ! താങ്ക്യൂ താങ്ക്യൂ...!”
അവന്‍ ഉച്ചത്തില്‍, ചിരിച്ചു കൊണ്ട് പറഞ്ഞ് അമ്മയെ നോക്കി.
എന്നിട്ട് കാസറോള്‍ വാങ്ങാന്‍ കൈ നീട്ടി. അമ്മ അത് അവന്‍റെ കൈയ്യിലേക്ക് കൊടുക്കുമ്പോള്‍ അവന്‍റെ തടിച്ച, വലിയ കൈ അമ്മയുടെ മൃദുവും മിനുസവുമുള്ള കൈയ്യില്‍ അമര്‍ന്നത് ഞാന്‍ കണ്ടു.
“പുതിയ അയലോക്കംകാരെ അങ്ങനെ ഔദ്യോഗികമായി വെല്‍ക്കം ചെയ്തു...”
പ്രസംഗഭാഷയില്‍ അമ്മ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാ ഇനി പോകാ അമ്മെ?”
ഞാന്‍ തിരക്ക് കൂട്ടി.
“അതെന്നടാ ഉവ്വേ?”
കാര്‍ലോസ് എന്നോട് ചോദിച്ചു.
“നിങ്ങള് നല്ലപ്പം വരുന്നതല്ലേ എന്‍റെ വീട്ടി? അപ്പോ ചുമ്മാ അങ്ങനെ എടി പിടീന്ന് പോകാന്‍ ഒക്കുവോ? അത് കൊള്ളാം! വാ ചേച്ചി...”
അവന്‍ ഞങ്ങളെ അകത്തേക്ക്ക്ഷണിച്ചു.
അമ്മ അകത്തേക്ക് കയറി. മടിച്ചാണെങ്കിലും ഞാനും പിന്നാലെ ചെന്നു.
“എന്നതാ കുടിക്കാനെടുക്കണ്ടേ?”
അകത്ത് കയറവേ അവന്‍ ചോദിച്ചു.
“എന്നതേലും,”
ഒന്നും വേണ്ട എന്ന് ഞാന്‍ പറയുന്നതിന് മുമ്പ് അമ്മ പറഞ്ഞു.
അവന്‍ അടുക്കള ഭാഗത്തേക്ക് നടന്നപ്പോള്‍ അമ്മയും പിന്നാലെ ചെന്നു. ഞാനും.
അവിടെ കുറെ വലിയ പാക്കറ്റുകള്‍ കണ്ടു. അവിടെയും ഇവടെയുമായി ചില പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ ഒക്കെ അടുക്കളയിലെ മേശയിലും അലമാരയിലുമായി ക്രമമില്ലാതെ കിടന്നു.
“ഒന്നും തൊറന്നു വെച്ചില്ല അല്ലെ?”
വലിയ കാര്‍ഡ് ബോര്‍ഡ് പാക്കറ്റുകളിലേക്ക്
💬 Comments
View all comments