Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]
അവൻ മൊഴിയാൻ നിന്നില്ല.
ഇപ്പഴാണ് ആടി കുഴഞ്ഞ് രാഹുൽ കയറി വന്നത്.
“ എന്താടാ നിന്റെ ആട്ടം ഇതുവരെ നിന്നില്ലേ..? “ ഷിജു ചോദിച്ചു.
“ ഇന്നലെ കുടിച്ച കൂറ സാധനത്തിന്റെ കെട്ട് ഇതുവരെ പോയിട്ടില്ല അപ്പഴാ.. “ രാഹുൽ നാക്ക് കുഴഞ്ഞുകൊണ്ട് മറുപടി നൽകി.
“ അപ്പൊ മനു ഇവിടെ..? “ ജോണി ചോദിച്ചു.
“ അവന്റെയൊന്നും തല പൊന്തിയിട്ടുണ്ടാവില്ല.. അമ്മാതിരി കീച്ചല്ലേ ഇന്നലെ.. “
“ ശെരി.. ശെരി.. നീ ഇവിടെ വന്നിരിക്ക്. ഡെസ്ക്കിൽ തല ചായ്ച്ച് കിടന്നോ.. മാഷന്മാര് വല്ലോം ചോദിച്ചാൽ കമാന്നൊരക്ഷരം മിണ്ടരുത്. തലവേദനയാണെന്ന് ഞങ്ങള് പറഞ്ഞോളാം.. “ ഷിജു ഉപദേശം നൽകി.
“ ശെരി തമ്പ്രാ.. “ ആടി കുഴഞ്ഞുകൊണ്ട് അവൻ ബെഞ്ചിൽ കയറി ഇരുന്നു.
അൽപ്പം കഴിഞ്ഞ് സാറ് ക്‌ളാസിൽ വന്നു. അപ്പഴാണ് മൈക്കിൽ അനൗൺസ്‌മെന്റ് ആരംഭിച്ചത് : പ്രിയ വിദ്യാർത്ഥികളെ, അധ്യാപകരെ MEI സംബന്ധിച്ച് വളരെ സങ്കടമുള്ള ഒരു വാർത്തയാണ് ഇപ്പൊ നിങ്ങളുമായി പങ്കുവെക്കാനുള്ളത്. നമ്മുടെ ക്യാമ്പസിലെ മൂന്നാം വർഷ വിദ്യാർത്ഥി മനു.k ഇന്ന് പുലർച്ചെ നടന്ന ബൈക്ക് ആക്‌സിഡന്റിൽ മരണപ്പെട്ട വിവരം എല്ലാം വിദ്യാർത്ഥികളെയും ദുഃഖപൂർവ്വം അറിയിച്ചു കൊള്ളുന്നു. മനുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് നമുക്ക് ഒരു നിമിഷം എഴുന്നേറ്റു നിന്ന് മൗനം പാലിക്കാം.
ഇത് കേട്ടയുടനെ ഷിജുവും കൂട്ടരും വല്ലാതെ ഞെട്ടി. വിഷ്ണുവോക്കെ പൊട്ടി കരയാൻ തുടങ്ങി. ഇന്നലെ രാത്രി വരെ കൂടെ ഉണ്ടായിരുന്നവൻ രാവിലെ ജീവനോടെ ഇല്ലെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു പോയി. വിവരമറിഞ്ഞ് ക്ലാസിലെ ഒട്ടുമിക്ക എല്ലാ പിള്ളേരുടെയും മുഖത്ത് സങ്കടം തെളിഞ്ഞു. ഒരാൾക്കൊഴികെ. ഗോഹുൽ മനസ്സിൽ ചിരിച്ചു. ഷിജുവിന്റെയും, സിനാന്റെയും കൂടെയുള്ളവരുടേയുമൊക്കെ കണ്ണുനീർ കണ്ട് അവൻ വല്ലാതെ സന്തോഷിച്ചു. ഈ സങ്കട വാർത്തയറിഞ്ഞ് നിരുപമയുടെ മുഖവും തെളിഞ്ഞു. സന്തോഷത്തോടെ അവൾ ദൈവത്തിന് നന്ദി പറഞ്ഞു.
തുടരെയുള്ള 3 മരണങ്ങൾ, അതും കൂടെയുള്ളവർ. ഷിജുവിനെയും, കൂട്ടരെയും ഒരേപോലെ വേദനിപ്പിച്ചു.
“ കോളനിക്കടുത്തുള്ള പോസ്റ്റ് തലക്കിടിച്ചാ മരണം.. “ ഷിജു വിഷമത്തോടെ പറഞ്ഞു.
“ അവന് ഓവറായിട്ട് ഒഴിച്ച് കൊടുത്തത് ഞാനാ.. അവന്റെ മരണത്തിന്
💬 Comments
View all comments