0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : Amal Srk Read All Parts 16544

കാരണം ഞാനാ.. “ ജോണി കരഞ്ഞുകൊണ്ട് പറഞ്ഞു.

“ അതൊന്നും അല്ലടാ.. ഹെൽമെറ്റ്‌ ഉണ്ടായിരുന്നെങ്കിൽ അവൻ മരിക്കില്ലായിരുന്നു. “

“ ഇവിടുന്ന് പോകുമ്പോ അവൻ ഹെൽമെറ്റ്‌ ഇട്ടിരുന്നു. എന്നിട്ടും.. 🥺”

“ വീഴ്ചയിൽ തെറിച്ചു പോയിട്ടുണ്ടാവും.. “ ഷിജു മറുപടി നൽകി.

“ നമ്മക്കൊന്ന് കാണാൻ പോകണ്ടെടാ..? “ വിഷ്ണു ചോദിച്ചു.

“ കാണാൻ മാത്രം ഒന്നും ഇല്ലെടാ.. തലയും, മുഖവുമൊക്കെ തുന്നി കെട്ടിയ അവസ്ഥയിലാ.. ചിരിച്ചോണ്ടിരിക്കുന്ന അവന്റെ നല്ല മുഖം മനസ്സിലുണ്ട്. എനിക്കത് മതി.. “ ഷിജു കണ്ണ് നിറഞ്ഞുകൊണ്ട് പറഞ്ഞു.

അത് തന്നെയാണ് നല്ലതെന്ന് അവർക്കും തോന്നി.

വിവരമറിഞ്ഞത് മുതൽ നിരുപമയും, മാളവികയും, ഗോഹുലും വളരെയധികം സന്തോഷത്തിലാണ്.

“ ദൈവം എന്നത് വെറുമൊരു വിശ്വാസമല്ല. അത് സത്യമാണ്. നമ്മളെ ഉപത്രവിച്ച 3 പേരെ ഇല്ലാതാക്കിയില്ലേ.. നമ്മടെ പ്രാർത്ഥനയൊന്നും വെറുതെയായില്ല.. “ നിരുപമ സന്തോഷം നിറഞ്ഞ കണ്ണീരോടെ പറഞ്ഞു.

“ ഇപ്പൊ നടക്കുന്ന സംഭാവങ്ങളൊക്കെ കാണുമ്പോ എനിക്കും അങ്ങനെ തോന്നുന്നു. “ മാളവികയും അതേ അഭിപ്രായത്തോട് യോജിച്ചു.

“ നാളെ രാവിലെ നമ്മക്ക് അമ്പലത്തിൽ പോണം. ദേവന് മുൻപിൽ മനസ്സുരുകി പ്രാർത്ഥിക്കണം. മുന്നോട്ടുള്ള വഴി തെളിയാൻ എനി അത് തന്നെയാണ് മാർഗം.. “ നിരുപമ പ്രതീക്ഷയോടെ പറഞ്ഞു.

മനുവിനെ നഷ്ട്ടപ്പെട്ട ഷോക്കിൽ നിന്ന് ഷിജുവും കൂട്ടരും ഇപ്പഴും പുറത്തു കടന്നിട്ടില്ല.

“ ഇതൊക്കെ കണ്ട് ആ നിരുപമ ചിരിക്കുന്നുണ്ടാവും. അവൾ ആഗ്രഹിച്ചതല്ലേ നമ്മടെ പതനം. “ ജോണി പറഞ്ഞു.

“ ആ നായിന്റെ മോൾടെ പ്രാക്കാ മനുവിന്റേം, രാഘവേട്ടന്റെഒക്കെ മരണത്തിന് കാരണം. അവളെയൊന്നും സന്തോഷിക്കാൻ വിടരുത്. ഇന്ന് തന്നെ ചെന്ന് തല്ലി നരകം കാണിക്കണം മൂന്നിനേം.. “ സിനാൻ ദേഷ്യത്തോടെ പറഞ്ഞു.

“ ഡേയ്.. ഒന്ന് അനങ്ങാതിരുന്നേ.. ഇപ്പൊ അങ്ങോട്ട് കയറി ചെന്ന് വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട. മനുവിന്റെ ചിത എരിഞ്ഞിട്ട് അധികം നാളൊന്നും ആയിട്ടില്ല. അവന്റെ കുടുംബത്തിന്റെ അവസ്ഥ നിനക്കറിയാലോ.. നമ്മളെയൊക്കെ പോലെ തന്നെ പാവങ്ങളാ..

ഇവിടെ കുത്തിയിരുന്ന് അനാവശ്യ കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്നതിന് പകരം മനുവിന്റെ കുടുംബത്തിന് ഉപകാരമുള്ള എന്തേലും ചെയ്യാൻ നോക്ക്.. “

💬 Comments

View all comments