0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : Amal Srk Read All Parts 16597

ഒരാൾടെ കൈയ്യീന്ന് ഇച്ചിരി ചാരായം കുടിച്ചെന്ന് പറഞ്ഞു.. അവിടെ വച്ച് തന്നാ അവർടെ മൊബൈലും, പേഴ്സും കാണാതായത്. ഇതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല സാർ. “

“ നീ പറഞ്ഞതൊക്കെ വച്ച് ഞങ്ങളെന്തായായും അന്വേഷിക്കും, ഇതിൽ നിനക്ക് വല്ല പങ്കും ഉണ്ടെന്ന് അറിഞ്ഞാ മോനെ.. പിന്നെ കൈയ്യിൽ നിക്കത്തില്ല.. “ കൃത്യമായി മുന്നറിയിപ്പ് നൽകിയ ശേഷം എസ് ഐയും ഉദ്യോഗസ്ഥരും അവിടെ നിന്ന് പോയി.

ഷിജു തളർന്നവിടെ ഇരുന്നു പോയി. ഒരുപാട് നേരം അവൻ ഒരേ ഇരിപ്പ് തുടർന്നു. ചുറ്റും നടക്കുന്നതൊന്നും അവന്റെ കണ്ണിൽ പതിഞ്ഞില്ല.

വൈകുന്നേരം ആയപ്പോൾ ജിനു അവിടേക്ക് വന്നു. സങ്കടത്തോടെ വിതൂരതയിലേക്ക് നോക്കി ഇരിക്കുന്ന ഷിജുവിനെ അവൻ തട്ടി വിളിച്ചു. ഷിജു ദയനീയമായി ജിനുവിനെ നോക്കി. ഷിജുവിനെ ഇത്ര തളർന്ന അവസ്ഥയിൽ ജിനു ഇതുവരെ കണ്ടിട്ടില്ലാരുന്നു.

“ സത്യം പറഞ്ഞാ ഇപ്പഴും എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നേ..? കൂട്ടത്തിലുള്ള എല്ലാവർക്കും അപകടം സംഭവിക്കുവാന്ന് വച്ചാൽ. ഇതിന്റെ പിന്നിൽ ആരേലും ഉണ്ടോ..? “ ജിനു തന്റെ സംശയം ചോദിച്ചു.

“ നിനക്ക് ആരേലും സംശയമുണ്ടോ..? “

“ ഉണ്ട്, ആ ഗോഹുലിനെ.. അവൻ വല്ല കൊട്ടേഷനും കൊടുത്തതാണെങ്കിലോ..? “

“ എന്റെ മനസ്സിലും ആ ചിന്ത വരാതിരുന്നില്ല.. “

“ അങ്ങനെ വല്ലോം ആണേൽ അവന്റെ അടുത്ത ഇര ഞാനും, നീയുമൊക്കെയാ.. “ ഷിജു അത് പറഞ്ഞപ്പോ ജിനു വല്ലാതെ പേടിച്ചു.

“ നമുക്ക് പോലീസിൽ പറയാം.. “ ജിനു പേടിച്ചു കൊണ്ട് പറഞ്ഞു.

“ അങ്ങനെ പറയേണ്ടി വന്നാൽ ആദ്യം അകത്ത് പോകുന്നത് ഞാനും, നീയുമൊക്കെ ആയിരിക്കും.. അത്രയ്ക്ക് ദ്രോഹമല്ലേ അവരോട് ഇത്രയും നാള് ചെയ്തത്.. “

“ അയ്യോ.. ഇത് എങ്ങനേലും stop ചെയ്യണം.. എനിക്ക് പേടിയാവുന്നു..“

“ ഈ ഹോസ്പിറ്റലിൽ ഇറങ്ങിയാൽ നേരെ പോണത് അങ്ങോട്ടായിരിക്കും.. വേണ്ടി വന്നാൽ എല്ലാറ്റിനേം പച്ചയ്ക്ക് കത്തിക്കും ഞാൻ.. “ ഷിജു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു. ഇതൊക്കെ കണ്ട് ജിനുവിന് പേടി വരാൻ തുടങ്ങി.

“ അതൊന്നും വേണ്ട ഷിജു.. അവർക്ക് ഇതിൽ

💬 Comments

View all comments