0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : Amal Srk Read All Parts 16598

എന്തേലും പങ്ക് ഉണ്ടേൽ സംസാരിച്ച് തീർക്കാം. അവിടെ ഇത്രേം നാൾ നടന്ന കാര്യങ്ങളൊക്കെ അറിഞ്ഞാൽ എന്റെ ജീവിതവും നശിക്കും. പ്ലീസ് അതുകൊണ്ട് നമ്മക്ക് സംസാരിച്ചു തീർക്കാം. ഞാനും വരാം കൂടെ.. “ ജിനു ഉൾഭയത്തോടെ പറഞ്ഞു.

ഈ നേരം 30,35 വയസ്സുള്ള ഒരാൾ ഇവരുടെ അടുത്തേക്ക് വന്നു. അയാൾ ഷിജുവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു “ ഞാൻ വിഷ്ണുവിന്റെ വകേലെ മാമനാ.. “ അയാൾ സ്വയം പരിചയപ്പെടുത്തി.

“ അവനന്റെ കാര്യത്തിൽ എന്തേലും ഡോക്ടർ പറഞ്ഞോ..? “ ഷിജു അൽപ്പം പ്രതീക്ഷയോടെ ചോദിച്ചു.

“ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സത്യത വളരെ കുറവാണെന്നാ പറയണേ.. എനി എല്ലാം ഈശ്വരന്റെ കൈയ്യിലാ. “ അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

ഇതു കൂടി കേട്ടതോടെ ഷിജു വീണ്ടും വിഷമത്തിലായി. അവന്റെ കണ്ണുകൾ നിറഞ്ഞു.

“ മോൻ വല്ലതും കഴിച്ചാരുന്നോ? “ അയാൾ ആശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചു.

“ ഇപ്പൊ ഒന്നും വേണ്ട.. “

“ നേരം ഒരുപാട് വൈകി. എനീം കഴിക്കാതിരുന്നാ എവിടെ ശെരിയാവും..? മക്കള് രണ്ടാളും വാ.. നമുക്ക് താഴെ ക്യാന്റീൻ പോയി കഴിക്കാം.. “ അയാൾ ഇരുവരെയും നിർബന്ധിച്ചു എഴുനേൽപ്പിച്ചു. ശേഷം കൈയ്യിലുള്ള മിനറൽ വാട്ടർ ഷിജുവിന് നേരെ നീട്ടി “ കണ്ണൊക്കെ ചുമന്നിരിക്കുവാ കുറച്ച് വെള്ളം കുടിക്ക്.. “ ഷിജു ബോട്ടിൽ വാങ്ങി കുറച്ചു കുടിച്ച് തിരികെ ഏൽപ്പിച്ചു.

“ എനി മോൻ കുടിക്ക്.. “ ബോട്ടിൽ ജിനുവിന് നേരെ നീട്ടി.

“ എനിക്ക് വേണ്ട.. ദാഹം ഇല്ല.. “ ജിനു പറഞ്ഞു.

“ കൊറച്ചു കുടിക്ക് മോനെ.. “ അയാൾ വീണ്ടും നിർബന്ധിച്ചു.

ഒടുവിൽ ജിനു ഒരു കവിള് വെള്ളം കുടിച്ച് ബോട്ടിൽ തിരികെ നൽകി.

ശേഷം അവരെല്ലാം ക്യാന്റീനിലേക്ക് ചെന്നു. ഇരുവർക്കും കഴിക്കാൻ മസാല ദോശയും, കാപ്പിയും മേടിച്ചു കൊടുത്തു.

“ ചേട്ടൻ കഴിക്കുന്നില്ലേ..? “ ജിനു ചോദിച്ചു.

“ ഞാൻ കഴിച്ചതാ.. “ അയാൾ മറുപടി നൽകി.

ജിനുവും, ഷിജുവും അല്പാൽപ്പം കഴിച്ച് തുടങ്ങി.

“ എല്ലാവരും ആകെ കൺഫ്യൂഷനിലാ.. ഒരാഴ്ചക്കുള്ളിൽ കൂട്ടുകാർക്കൊക്കെ ഇങ്ങനെ

💬 Comments

View all comments