0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : Amal Srk Read All Parts 16600

സംഭവിക്കാന്ന് വച്ചാൽ..? പോലീസിനും ഇപ്പൊ എന്തൊക്കെയോ സംശയങ്ങളൊക്കെ ഉണ്ട്.. “

“ എന്ത് സംശയം..? “ ജിനു ഭയത്തോടെ ചോദിച്ചു.

“ നിങ്ങളെല്ലാം കൂടെ ഒപ്പിച്ച വല്ല എടാകൂടത്തിന്റെ തിരിച്ചു പണിയാണോ ഇതെന്നാ സംശയം..? ഷിജു പോലീസിന്റെ റെടാറിലുണ്ട്. വൈകാതെ നീയും ആ ലിസ്റ്റിൽ വരും. “ അയാൾ ജിനുവിനെ നോക്കി പറഞ്ഞു.

“ ഞാൻ എങ്ങനെ ഈ.. തിൽ പെടും…? “ ജിനു ഭയത്തോടെ ചോദിച്ചു.

“ നിങ്ങളൊക്കെയല്ലേ കൂട്ടുകാര്.. “

“ അല്ല.. ഞാൻ ഇവർടെ അത്ര അടുത്ത കൂട്ടുകാരൊന്നും അല്ല.. കൂടെ പഠിക്കുന്നെ ഉള്ളു.. “ ജിനു വിറച്ചുകൊണ്ട് പറഞ്ഞു.

“ അല്ല.. മോൻ ഇത്ര പേടിക്കുവൊന്നും വേണ്ട.. ഞാൻ ജസ്റ്റ്‌ പറഞ്ഞെന്നെ ഉള്ളു. “ അയാൾ സമാധാനമായി പറഞ്ഞു.

പെട്ടന്ന് ജിനു കസേരയിൽ നിന്ന് എഴുന്നേറ്റു.

“ എന്ത് പറ്റിയെടാ..? നീ മുഴുവൻ കഴിച്ചില്ലല്ലോ..? “ അയാൾ സംശയത്തോടെ ചോദിച്ചു.

“ ഞാൻ ബാത്‌റൂമിൽ പോയിട്ട് വരാം.. “ പേടികൊണ്ട് അവന് ടോയ്ലറ്റിൽ പോകാൻ മുട്ടി.

“ എന്നാ മോൻ വേഗം പോയിട്ട് വാ.. “ അയാൾ മറുപടി നൽകി. ജിനു ഉടനെ ടോയ്ലറ്റ് ലക്ഷ്യം വച്ചു നടന്നു.

ഷിജു ഇപ്പഴും എന്തോ ചിന്തിച്ചുകൊണ്ട് ദോശ കഴിക്കുകയാണ്.

“ മോനെ ആ ഫോണോന്ന് തരുവോ..? “ അയാൾ ചോദിച്ചു.

“ എന്തേ..? “ ഷിജു ചോദിച്ചു.

“ ഒന്ന് വീട്ടിലേക്ക് വിളിക്കാനാ..? എന്റെ ഫോൺ ചാർജ് കഴിഞ്ഞ് ചത്ത്‌ കിടക്കുവാ.. “ അയാൾ നിഷ്കളങ്കമായി പറഞ്ഞു.

ഷിജു കൂടുതൽ ഒന്നും പറയാതെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കൊടുത്തു.

“ താങ്ക്യൂ മോനെ.. താങ്ക്യൂ.. “ അയാൾ ഫോൺ മേടിച്ച് ഡയൽ ചെയ്തു.

“ ആ.. അമ്മേ.. ഇത് ഞാനാ. സതീശൻ.. ഇത് വേറെ ആൾടെ നമ്പറാണ്.. “ അയാളുടെ സംസാരം ഒരുപാട് നേരം നീണ്ടു നിന്നു. ഈ സമയം ഷിജു ഭക്ഷണം കഴിച്ചു കഴിഞ്ഞു.

“ ചേട്ടാ ഞാൻ കൈ കഴുകിയേച്ച് വരാം. “ ഷിജു ബാത്‌റൂമിലേക്ക് ചെന്നു. കൈയ്യൊക്കെ കഴുകി

💬 Comments

View all comments