Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]
തിരികെ വന്നു. ഈ സമയം ടോയിലറ്റിൽ നിന്ന് ജിനുവും പുറത്തു വന്നു.
“ എടാ.. അങ്ങേര് പറഞ്ഞപോലെ പ്രശ്നം ആവുമോ..? “ ജിനു ഇപ്പഴും പേടിച്ചു തന്നെയാണ് നിൽപ്പ്.
“ നീ ഒന്നും പേടിക്കണ്ട.. ഒരു സീനും ഉണ്ടാവില്ല.. “ ഷിജു എന്തോ മനസ്സിൽ കുറിച്ച് കൊണ്ട് പറഞ്ഞു.
തിരികെ ഭക്ഷണം കഴിച്ച ടേബിളിന്റെ അരികിൽ വന്നപ്പോൾ ചേട്ടനെ അവിടെ കണ്ടില്ല.
“ അങ്ങേര് എവിടെ..? “ ജിനു ചോദിച്ചു.
“ അറിയില്ല.. ഇവിടെ ഉണ്ടായിരുന്നതാ.. എന്റെ ഫോണ് പുള്ളീടെ കൈയ്യിലാ.. “ ഷിജു വെപ്രാളത്തോടെ പറഞ്ഞു.
ഉടനെ ഇരുവരും ക്യാന്റീനിലെ കൌണ്ടറിലേക്ക് ചെന്നു. “ ചേട്ടാ ഞങ്ങടെ കൂടെ ഉണ്ടായിരുന്ന ഒരു കറുത്ത ഷർട്ട് ഇട്ട ആളെ കണ്ടോ..? “
“ പുള്ളി ബില്ലും അടച്ച് ഇപ്പൊ താഴോട്ട് പോയെ ഉള്ളു.. “ സ്റ്റാഫ് മറുപടി നൽകി.
ഷിജു ഉടനെ പുറത്തേക്ക് ചെന്നു.
“ അയാള് എന്റെ ഫോണും എടുത്ത് എവിടെ പോയി..? “ ഷിജുവിന് നല്ല പോലെ ദേഷ്യം വന്നു. ജിനുവും പിന്നാലെ ചെന്നു.
അപ്പഴാണ് പാർക്കിങ്ങിൽ നിന്ന് ബൈക്കും എടുത്ത് അയാൾ പോകുന്നത് കണ്ടത്.
“ ടാ.. വണ്ടി നിർത്തെടാ.. “ ഷിജു ഉറക്കെ വിളിച്ചു.
അയാൾ തിരിഞ്ഞു നോക്കി. ഇരുവരെയും മുഖത്ത് നോക്കി ചെറുതായി ചിരിച്ച ശേഷം വണ്ടി മുന്നോട്ടെടുത്തു.
“ ഇയാൾ ആരാ..? വിഷ്ണുവിന്റെ ബന്ധു അല്ലെ അപ്പൊ..? “ ജിനു സംശയത്തോടെ ചോദിച്ചു.
“ ബന്ധുവും അല്ല.. ഒരു പറിയും അല്ല.. ഇയാളെ പിടിച്ചാൽ.. ഇതുവരെ നടന്നതിന്റെയെല്ലാം ഉത്തരം കിട്ടും. “ ഷിജു ഉടനെ പാർക്കിങ്ങിൽ ചെന്ന് തന്റെ ബൈക്കെടുത്തും, പിന്നിൽ ജിനു ഇരുന്നു. ഷിജു മനസ്സിലെ ദേഷ്യം കൂട്ടി വണ്ടി കത്തിച്ചു വിട്ടു.
അയാൾ ആവറേജ് സ്പീഡിൽ മാത്രമാണ് പോകുന്നത്. യാതൊരു വിധ പ്രഷറും അയാളുടെ ബോഡി ലാംഗ്വേജിൽ ഉണ്ടായില്ല. ഷിജു വേഗം കൂട്ടി വിട്ട് അയാളുടെ ഏകദേശം അടുത്തെത്തി.
കൈയ്യിൽ കിട്ടിയാൽ അയാള്ടെ പരിപ്പിളക്കും. ഷിജു ദേഷ്യം കൂട്ടി. പെട്ടന്നാണ് സ്വന്തം കാലിൽ ഭലം നഷ്ടപ്പെടുന്നത് പോലെ
💬 Comments
View all comments