Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]
മുഷ്ടി ചുരുട്ടി സനുവിനെ നോക്കി പറഞ്ഞു.
“ അന്ന് മുതൽ ഞങ്ങൾ പ്ലാൻ ചെയ്യാൻ തുടങ്ങി. Kerala പോലീസും, CCTV യും പരന്ന് കിടക്കുന്ന ഈ കാലത്ത് plan execute ചെയ്യാൻ നല്ല പാടായിരുന്നു. പതറാതെ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. “
വർക്ക് ചെയ്തോണ്ടിരിക്കുന്ന ആന്ധ്രയിലെ chemical factory ൽ നിന്ന് ആവിശ്യ മുള്ള സാധനങ്ങളൊക്കെ എത്തിച്ചു.
ബും 💥
രാഘവനെയും, വാസുവിനെയും എരിച്ചു കളഞ്ഞു. കത്തി പടരുന്ന തീയിൽ വെന്തു പുളയുന്ന കഴുവേറിടെ മക്കടെ കരച്ചിൽ ആവോളം കേട്ടിട്ടാ അവിടുന്ന് പോയത്.
പിന്നെ മനു. അത് വെറുമൊരു ആക്‌സിഡന്റ് അല്ല. ഒത്ത സ്ഥലത്ത് വച്ച് കിട്ടിയപ്പോ നല്ല ഇരുമ്പ് വടി കൊണ്ട് അടിച്ചവന്റെ നെറുകം തല ചതച്ചതാ. ചോര വാർന്ന് റോഡിൽ കിടന്ന് പിടയുമ്പോ ജീവൻ വെടിയും വരെ നോക്കി നിന്നു.
ജോണിയുടെയും, സിനാന്റെയും തലയിൽ air gun പൊട്ടിച്ചതും
വിഷ്ണുവിനെയും, രാഹുലിനെയും കള്ള ചാരായം കുടിപ്പിച്ച് പണിഞ്ഞതും.
പിന്നെ ഇതിന്റെയൊക്കെ മാസ്റ്ററായ ഷിജുവിന്റെയും, കൂടെ വന്ന ജിനുവിന്റെയും കുടിവെള്ളത്തിൽ ന്യൂറോസിൽ കലർത്തി കൊടുത്തത് വരെ.
“ No CCTV, No witness, Plan & Place എല്ലാം Correct ആയിരിന്നു. ഇതിന്റെ വാലും പിടിച്ച് ഒരു സേതുരാമ്മയ്യരും വരില്ല. എനി അഥവാ ആരേലും വന്നാൽ തന്നെ അയൽക്കാർക്ക് കൊടുത്ത അതേ മറുപടി ആവർത്തിച്ചാൽ മതി. “ ശതീഷ് പറഞ്ഞു.
കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ഒരു ഞെട്ടലും പിന്നീടൊരു ആശ്വാസവും നിരുപമയുടെയും മാളുവിന്റെയും മുഖത്തു തെളിഞ്ഞു.
സനൂപ് മാളവികയുടെ അടുത്തേക്ക് ചെന്നു. പതിയെ അവളുടെ കൈ പിടിച്ചു “ എനിക്ക് ഇപ്പഴും ഇഷ്ട്ടമാണ്. നിന്റെ തീരുമാനം എന്താണെന്ന് അറിയണം. ഒരുത്തനെയും പേടിച്ചു നീ എങ്ങോട്ടും പോകണ്ട. നിങ്ങളെ തകർക്കാൻ ശേഷിയുള്ളതെല്ലാം നശിപ്പിച്ചു കഴിഞ്ഞു. നാളെ ദേവി ക്ഷേത്രത്തിൽ ഞാൻ കാത്തിരിക്കും. എന്നോട് പഴയ ഇഷ്ട്ടം ഉണ്ടെങ്കിൽ നീ അവിടെ വരണം. ഞാൻ കാത്തിരിക്കും. “ അതും പറഞ്ഞ് സനു പോകാനൊരുങ്ങി.
“ ഒരു ചെറിയ കാര്യം കൂടെ ബാക്കിയുണ്ട്. അത് കൂടെ തീർത്തിട്ട് പോകാം.. “ സതീഷ്
💬 Comments
View all comments