Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]
കാര്യം ഞാൻ പറയാം. മാളു അന്ന് എന്നെ breakup ചെയ്ത ദിവസം മുതൽ ഞാൻ കടുത്ത ഡിപ്രെഷനിലേക്ക് പോയി. എത്ര ട്രൈ ചെയ്തിട്ടും ഓവർകം ചെയ്യാനായില്ല. എനിക്ക് അറിയണമായിരുന്നു നീ എന്നെ ഒഴിവാക്കാനുണ്ടായ സാഹചര്യം. എനിക്ക് പകരം മറ്റൊരാളെ നീ കണ്ടെത്തിയോ എന്ന സംശയം പോലും എന്റെ ഉറക്കം കെടുത്തി. പിന്നീടുള്ള ദിവസങ്ങളിൽ നീ പോലും അറിയാതെ നിന്നെ ഫോളോ ചെയ്യാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ഷിജുവും കൂട്ടുകാരും നിന്റെ വീട്ടിലേക്ക് വരുന്നത് കണ്ടത്. നേരം ഒരുപാട് ഇരുട്ടിയിട്ടും അവര് തിരിച്ചു പോയില്ല. പല ദിവസങ്ങളിലും ഇത് ആവർത്തിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെ സത്യാവസ്ഥ അറിയാൻ മതില് ചാടി ഞാൻ ഈ വീട് നിരീക്ഷിക്കാൻ തുടങ്ങി. ബെഡ്‌റൂമിന്റെ കുളത്തു പോയ ജനലിലൂടെ ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ നേരിട്ട് കണ്ടു. അപ്പഴാ നിങ്ങള് പെട്ടിരിക്കുന്ന ട്രാപ്പ് അത് എത്ര ഭീകരമാണെന്ന് മനസ്സിലായത്. അന്നൊരു ദിവസം ഒരു ശബ്ദം കേട്ട് ഗോഹുൽ പുറത്തു വന്ന് നോക്കിയത് ഓർക്കണില്ലേ. അന്ന് തേങ്ങ വീണതാണെന്ന് കരുതി. അത് ഞാനായിരുന്നു. അങ്ങനെ ഇരിക്കെ എനി എന്ത് ചെയ്യണമെന്ന് അറിയാതെ തലക്ക് പ്രാന്തു പിടിച്ചു നിക്കുമ്പോഴാ ചേട്ടന്റെ വരവ്. “
“ സനു എന്ത് പറ്റി നിനക്ക്..? നിന്നെ ഞാൻ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ.. “ സതീഷ് അവനോട് ചോദിച്ചു.
“ ഒന്നുല്ല ചേട്ടാ.. “ സനു മറുപടി നൽകി.
“ നീ എന്തിനാ ചേട്ടനോട് കള്ളം പറയുന്നേ..? നിന്റെ മുഖത്തൊരു വാട്ടം കണ്ടാൽ എനിക്ക് തിരിച്ചറിയാനാകും. കാര്യം എന്താന്ന് വച്ചാ എന്നോട് തുറന്നു പറ. ഞാൻ ഇടപെട്ടാ പരിഹരിക്കാൻ പറ്റുന്നതാണേൽ അത് ചെയ്യാം.. “
ഒടുവിൽ സംഭവിച്ച കാര്യങ്ങളൊക്കെ സനു ഏട്ടനോട് പറഞ്ഞു. എല്ലാം കേട്ട ശേഷം സതീഷ് ഒന്നും മിണ്ടാതെ എഴുനേറ്റു. പഴയ കാര്യങ്ങളൊക്കെ ഒന്നയവിറക്കി.
https://freeimage.host/i/BpaP8KP
“ ഞാൻ ജയിലിൽ പോയതെന്തിനാണെന്ന് നിനക്കറിയാലോ..? എന്റെ അവസ്ഥയിൽ കൂടെയാ നീയും ഇന്ന് കടന്ന് പോകുന്നെ. അന്ന് ഞാൻ ഒറ്റക്കായിരുന്നു, അതുകൊണ്ട് ഇന്ന് നിന്നെ ഒറ്റക്ക് വിടില്ല, ഞാൻ ഉണ്ടാവും കൂടെ. “
💬 Comments
View all comments