Chapter Title : സിൽക്ക് സാരി [Amal Srk]
അമ്മയെ അറിയിക്കണോ..? ഒരുപാട് ചിന്തിച്ച് അവനാകെ ആശയക്കുഴപ്പത്തിലായി. അമ്മ ഈ കാര്യം അറിഞ്ഞാൽ എന്റെ കരണം പൊളിയും. ഫോണും, ലാപ്പും എറിഞ്ഞു പൊട്ടിക്കും. വൈകാതെ അച്ഛനോട് പറയും, പിന്നുള്ള കാര്യം പറയണ്ട. ഭാവിയെക്കുറിച്ചോർത് അവനാകെ ആകുലതപ്പെട്ടു.
പിറ്റേന്ന് ക്ലാസ്സിൽ എത്തിയപ്പോഴും അവന്റെ മനസ്സ് ആകെ വിഷമത്തിലായിരുന്നു. ജിനു കാര്യം തിരക്കിയെങ്കിലും ഗോഹുൽ ഒഴിഞ്ഞുമാറി.
ബാക്ക് ബഞ്ചിൽ ഇരുന്ന് സംസാരിക്കുകയാണ് ഷിജുവും കൂട്ടരും.
" കഞ്ചാവ് കിട്ടിയോ..? " സിനാൻ ചോദിച്ചു.
" കിട്ടി.. ഇങ്ങോട്ട് വരുന്ന വഴി ആ ചേട്ടൻ കൊണ്ട് തന്നു. " ഷിജു മറുപടി നൽകി.
" എവിടെ നോക്കട്ടെ.. " അവരെല്ലാം ആകാംഷ കാട്ടി.
ഷിജു തന്റെ ബാഗ് തുറന്ന് കഞ്ചാവിന്റെ പൊതി കാണിച്ചു. അത് കണ്ട് അവരുടെയൊക്കെ കണ്ണ് തിളങ്ങി.
" ഇതിന് എന്ത് വില വരും? " മനു ചോദിച്ചു.
" 5000 രൂപേടെ മൊതലാ, എന്നോടുള്ള പരിചയം വച്ച് പുള്ളി മൂവായിരത്തിന് തന്നു. " ഷിജു പറഞ്ഞു.
" എന്തായാലും കൊള്ളാം.. കുറേ കാലായി വലിച്ചിട്ട്. ഇന്ന് രാത്രി പൊളിക്കണം.. " സിനാൻ സന്തോഷത്തോടെ അട്ടഹസിച്ചു.
ഇവരുടെ ചിരിയും, കളിയുമൊക്കെ ഗോഹുൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
" എന്തുപറ്റി ഇവന്മാരൊക്കെ വലിയ സന്തോഷത്തിലാണല്ലോ..? " ഗോഹുൽ ജിനുവോട് ചോദിച്ചു.
" ഷിജു കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്.. " ജിനു പറഞ്ഞു.
" ഉള്ളതാണോ..? "
" ആണെന്ന് തോന്നുന്നു.. ഒരുപാട് നേരായി കഞ്ചാവിന്റെ കാര്യം പറയണു.. ഇന്ന് രാത്രി അത് വച്ചാവും അവന്മാരുടെ കലാ പരിപാടി. " ജിനു സാവധാനം പറഞ്ഞു.
"
💬 Comments
View all comments