0%

Chapter Title : സിൽക്ക് സാരി [Amal Srk]

Author : amal Read All Parts 13.4K

ഞെട്ടി. ഒന്നും അറിയാത്തവനെ പോലെ ഉള്ളിൽ ചിരിച്ചുകൊണ്ട് ഗോഹുലിരുന്നു.

" എന്താടാ ക്ലാസ്സിൽ പതിവില്ലാത്ത ഒരു പരിശോധന..? " ജിനു സംശയത്തോടെ ചോദിച്ചു.

ഗോഹുൽ അവനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.

" എടാ നീ അപ്പൊ.. " ജിനുവിന് കാര്യം പിടികിട്ടി.

" ഇവിടെ പഠിത്തം തുടങ്ങിയപ്പോ മുതൽ എനിക്കും, നിനക്കും, ഇവിടെത്തെ പാവം പിടിച്ച പിള്ളേർക്കും ഇട്ട് ഇവന്മാര് പണിയുന്നതല്ലേ.. അതൊന്നും പോരാഞ്ഞിട്ട് എന്റെ അമ്മയെ കുറിച്ചും, ഇവിടുത്തെ മറ്റ് പെൺപിള്ളേരെ കുറിച്ചും അനാവശ്യം പറയലും. സഹിക്കുന്നതിനു ഒരു പരുതിയില്ലേ..? അന്നേ ഞാൻ കാത്തിരുന്നതാ ഇതുപോലെ ഒരു അവസരത്തിനു വേണ്ടി. ഇത്തവണ അവന്മാര് തീരും.. " പ്രതികാരം ചെയ്തതിന്റെ സന്തോഷത്തിൽ ഗോഹുൽ മുഖം മറച്ച് ചിരിച്ചു.

പ്രിൻസി ബാഗ് പരിശോധിച്ചപ്പോൾ ഷിജുവിന്റെ ബാഗിൽ നിന്ന് കഞ്ചാവ് പൊതി കണ്ടെടുത്തു. മറുപടി പറയാനാകാതെ അവൻ തല കുനിച്ചു. തന്റെ കൂടെയുള്ളവരെ രക്ഷിക്കാൻ ഷിജു കൂടുതലൊന്നും പറഞ്ഞില്ല. അവനേം തൂക്കിയെടുത്തു കൊണ്ട് സാറന്മാർ സ്റ്റാഫ് റൂമിലേക്ക് നടന്നു.

ഇന്സ്ടിട്യൂഷനിൽ മുഴുവൻ കഞ്ചാവ് പിടിച്ചത് ഒരു വാർത്തയായി. പോലീസ് വന്നു, ഷിജുവിന് കഞ്ചാവ് കൈമാറിയ ഡീലറെ പിടിച്ചു. ക്ലാസ്സിലും, നാട്ടിലുമൊക്കെ അവൻ നാണംകെട്ടു. ഷിജുവിനെ MEI ൽ നിന്ന് പുറത്താക്കണം എന്ന അഭിപ്രായങ്ങൾ PTA യുടെ ഭാഗത്തുനിന്നും, ടീച്ചർമാരുടെ ഭാഗത്തുനിന്നും ഉയർന്നു. ഇതിനൊക്കെ പുറമെ ഈ വിവരം പുറത്തുകൊണ്ട് വന്ന ഗോഹുലിനെ അസംബ്ലിയിൽ വച്ച് പ്രിൻസിപ്പൽ അനുമോദിച്ചു.

അമ്മക്കും, മറ്റ് ടീച്ചർമാർക്കിടയിലും ഗോഹുലിനിപ്പോ നല്ല വിലയാണ്. മകളെ കുറിച്ച് മാത്രം വർണ്ണനകൾ പറയുന്ന അമ്മക്ക് ഇപ്പൊ മകനെ

💬 Comments

View all comments