0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : amal Read All Parts 29.7K

വന്ന് എന്തൊക്കെയോ പറഞ്ഞു. അത് കെട്ട് കുടുംബക്കാരുടെയും, രാഹുലിന്റെയും മുഖം മാറുന്നത് ഷിജുവും, വിഷ്ണുവും ദൂരെ നിന്ന് കണ്ടു. രാഹുൽ പയ്യെ തളർന്ന മനസ്സോടെ ഷിജുവിന്റെ അടുത്തേക്ക് വന്നു.

“ ഡോക്ടർ എന്താ പറഞ്ഞെ..? “ ഷിജു ആകാംഷയോടെ ചോദിച്ചു.

“ രണ്ട് പേരുടെയും തലച്ചോറിനകത്തു pellet തുളച്ചു കയറിയിട്ടുണ്ട്. Emergency surgery വേണമെന്നാ ഡോക്ടർ പറയുന്നേ.. After surgery പോലും ജീവൻ രക്ഷിക്കാൻ ആവുമോന്ന് അറിയില്ല. എനിയഥവാ രക്ഷപ്പെട്ടാൽ തന്നെ memory loss or brean death ആവാനാ സാധ്യത. “ രാഹുൽ സങ്കടത്തോടെ പറഞ്ഞു.

അത് കേട്ട് തീരുമുന്പേ ഷിജുവിന്റെ ശരീരം തളരാൻ തുടങ്ങി. ബാലൻസ് നഷ്ടപ്പെടുന്നത് മനസ്സിലാക്കി അടുത്തുള്ള കസേരയിൽ ചെന്നിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. തന്റെ അടുപ്പക്കാർ ഓരോന്നായി ഇല്ലാതാവുകയാണ്.

“ നിരുപമയോടും, മാളവികയോടും നമ്മള് ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് ദൈവം തന്ന ശിക്ഷയാ ഇതൊക്കെ.. “ വിഷ്ണു കരഞ്ഞുകൊണ്ട് പറയാൻ തുടങ്ങി.

ഇത് കെട്ട് ഷിജുവിന് ദേഷ്യം വന്നു. “ മിണ്ടാതിരിയെടാ.. വെറുതെ ഓരോ പൊട്ടത്തരങ്ങൾ വിളിച്ചു പറയരുത്. “

“ നമ്മളും അനുഭവിക്കും, നമ്മളും അനുഭവിക്കും, നമ്മളും അനുഭവിക്കും…” വിഷ്ണു വിറച്ചുകൊണ്ട് പറയാൻ തുടങ്ങി.

ഇതൊക്കെ കണ്ട് പന്തിയല്ലാന്ന് മനസ്സിലായ ഷിജു ഉടനെ രാഹുലിനോട് പറഞ്ഞു “ ടാ.. എത്രയും പെട്ടന്ന് ഇവനെയും വിളിച്ചോണ്ട് ഇവിടുന്ന് പോ.. അവന്റെ സമനിലയാകെ തെറ്റിയിരിക്കുവാ.. “

“ അപ്പൊ നീ വരുന്നില്ലേ..? “ രാഹുൽ ചോദിച്ചു.

“ ഇല്ല.. ഞാൻ ഇവിടെ ഉണ്ടാവും. നിങ്ങള് പോയിട്ട് നേരം വെളുത്തിട്ട്

💬 Comments

View all comments